വി.എസിന്‍െറ അഭിമുഖ വാര്‍ത്ത വളച്ചൊടിച്ചത്

കോഴിക്കോട് : ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി എസ്  അച്യുതാനന്ദൻ മുഖ്യമന്ത്രി മോഹം വെളിപ്പെടുത്തിയെന്ന വാർത്ത‍ വളച്ചൊടിച്ചതാണെന്ന് തെളിഞ്ഞു. വെബ്സൈറ്റിലൂടെ ഇന്ത്യൻ എക്സ്പ്രസ്സ്‌ വി.എസുമായുള്ള  അഭിമുഖത്തിന്‍്റെ ശബ്ദരേഖ പുറത്തു വിട്ടതോടെയാണ് യഥാർത്ഥ വസ്തുത പുറത്തു വന്നത്. തന്നെ കുറിച്ചുള്ള വാർത്ത‍ ചില മാധ്യമ പ്രവർത്തകരുടെ തെമ്മാടിത്തമാണെന്ന് വി എസ് അതിരൂക്ഷമായി പ്രതികരിച്ചിരുന്നു.

ജനങ്ങൾ പറയുന്നു വി.എസ് മുഖ്യമന്ത്രി ആകണമെന്ന്  എന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുമ്പോൾ വി.എസിന്റെ മറുപടി  ഇങ്ങനെയാണ്: ജനങ്ങളിലും പൊതുവെ ചിന്തിക്കുന്നവരിലും അങ്ങനെ ഒരു ആശയം ഡെവലപ് ചെയ്യുന്നുണ്ട്. പക്ഷേ പാർട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടത്. തനിക്ക് ഇതെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം ഇല്ലെന്നും വി എസ് വ്യക്തമാക്കുന്നു. ഇത് ടി വി ചാനലുകൾ വളച്ചൊടിച്ചതിനെ നിശിതമായി വിമർശിച്ച വി. എസ് താൻ പറയാത്ത കാര്യങ്ങൾ തന്റെ വായിൽ തിരുകി കയറ്റുന്നതായി   മാധ്യമങ്ങളെ കുറ്റപ്പെടുത്തി. ഇതേ സമയം സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകൾ പറ്റിയെന്നും അത് തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യുമെന്നും വി എസ് അഭിമുഖത്തിൽ  പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.