കല്‍പറ്റ: മൂത്രാശയസംബന്ധമായ അസുഖം ബാധിച്ച രണ്ടു വയസ്സുകാരന്‍ ചികിത്സാസഹായം തേടുന്നു. ഗൂഡല്ലായി കുന്നില്‍ വാടകവീടായ കോറോത്തുപറമ്പില്‍ താമസിക്കുന്ന വിജയകുമാര്‍-പല്ലവി ദമ്പതികളുടെ മകന്‍ നിഖിതാണ് (2) കനിവ് തേടുന്നത്. മലമൂത്ര വിസര്‍ജനം നടത്താന്‍ കഴിയാത്ത രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിഖിതിന് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.
കൂലിപ്പണിക്കാരനായ വിജയകുമാറിന്‍െറ വരുമാനം ഒന്നുകൊണ്ടുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബത്തിന് ഈ തുക താങ്ങാനാവുന്നതിനപ്പുറമാണ്. മൂന്നുഘട്ടമായി നടത്തുന്ന ശസ്ത്രക്രിയക്ക് മൂന്നുലക്ഷത്തോളം രൂപ ആവശ്യമുണ്ട്. ഈമാസം 30നാണ് ആദ്യഘട്ട ശസ്ത്രക്രിയ. നിഖിതിന്‍െറ ചികിത്സക്കായി എന്‍.വി. ബിനീഷ് ചെയര്‍മാനായും സജിത സുനില്‍ കണ്‍വീനറായും ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. എസ്.ബി.ഐ കൈനാട്ടി ബ്രാഞ്ചില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 34496621623. ഐ.എഫ്.സി കോഡ്: എസ്.ബി.ഐ.എന്‍ 0003035. ഫോണ്‍: 9645782828. ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.