ശബരിമല സ്ത്രീപ്രവേശം: ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പത്തു മുതല്‍ അന്‍പതു വയസു വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ കഴിഞ്ഞയാഴ്ച ശുപാര്‍ശ ചെയ്തിരുന്നു. ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അപകീര്‍ത്തികരമാണെന്നും അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. ഭരണഘടനപ്രകാരം സ്ത്രീകള്‍ക്ക് ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും രാജു രാമചന്ദ്രന്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കുള്ള പരിരക്ഷ ഭരണഘടന ഉറപ്പു വരുത്തുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഏതെങ്കിലും ഒരു മതത്തിന് മാത്രമായി ഇതില്‍ ഇളവ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറിയുടെ വാദം ഇന്നും തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.