കോഴിക്കോട്: മാധ്യമം ‘വിദ്യ’യുടെ പുതിയ പതിപ്പ് പുറത്തിറക്കി. കോഴിക്കോട് അസ്മ ടവറില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍  പ്രകാശനം നിര്‍വഹിച്ചു. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ് ജീവിതവിജയത്തിന് വേണ്ടതെന്നും കോഴ്സുകളും സ്ഥാപനങ്ങളും ഒട്ടേറെയുള്ള കാലത്ത് ‘വിദ്യ’യുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരിപഠനം ആഗ്രഹിക്കുന്നവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ചാറ്റ് സെന്‍റര്‍ പോലുള്ള സംവിധാനംകൂടി മാധ്യമം ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമം-മീഡിയ വണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസിലെ എന്‍റര്‍പ്രണര്‍ഷിപ് ഡയറക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.

കോഴിക്കോട് ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ.ടി. ജവഹര്‍, ജെ.ഡി.ടി പ്രസിഡന്‍റ് ഡോ. പി.സി. അന്‍വര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്ന സേത്, മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 
മാഗസിന്‍ എഡിറ്റര്‍ പി.പി. പ്രശാന്ത് ‘വിദ്യ’ പരിചയപ്പെടുത്തി. റെസിഡന്‍റ് മാനേജര്‍ വി.സി. സലീം സ്വാഗതവും പബ്ളിക് റിലേഷന്‍സ് മാനേജര്‍ കെ.ടി. ഷൗക്കത്തലി നന്ദിയും പറഞ്ഞു. ഉന്നത വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള കരിയര്‍ കലണ്ടറാണ് ഈ വര്‍ഷത്തെ വിദ്യയുടെ പ്രധാന സവിശേഷത. പഠനവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതികളും പ്രമുഖരുടെ വിജയഗാഥകളും ആരോഗ്യ അനുബന്ധ കോഴ്സുകളുടെ സമ്പൂര്‍ണ ഡയറക്ടറിയും ഉള്‍കൊള്ളിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.