കൊച്ചി: മൂവാറ്റുപുഴ കേന്ദ്രമായി നടന്ന 400 കോടിയുടെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സാമ്പത്തിക ഇന്‍റലിജന്‍സ് ബ്യൂറോ (സി.ഇ.ഐ.ബി) നടപടി തുടങ്ങി. കസ്റ്റംസ് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് സി.ഇ.ഐ.ബി കേസിലുള്‍പ്പെട്ട പ്രതികളുടെ ഭൂമിയും മറ്റ് വസ്തുക്കളും പിടിച്ചെടുക്കാനൊരുങ്ങുന്നത്.
2013 കാലഘട്ടത്തിലാണ് മൂവാറ്റുപുഴ കേന്ദ്രീകരിച്ചുള്ള സംഘം നെടുമ്പാശ്ശേരി വഴി സ്വര്‍ണം കടത്തിയത്. കോടികള്‍ വിലവരുന്ന, പ്രതികളുടെ 56 ആസ്തികളാണ് കണ്ടുകെട്ടാന്‍ ഉദ്ദേശിക്കുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ സൂചനനല്‍കി.
കള്ളക്കടത്തിന് പിന്നിലെ പ്രധാനി പി.എ. നൗഷാദിന്‍െറ ഉടമസ്ഥതയിലുള്ള സ്വത്താണ് കണ്ടുകെട്ടുന്നവയില്‍ അധികവും. കള്ളക്കടത്ത് പണമുപയോഗിച്ച് നൗഷാദ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും എറണാകുളത്തും സമീപ ജില്ലകളിലുമായി സ്വത്ത് സമ്പാദിച്ചതായാണ് കസ്റ്റംസിന്‍െറ കണ്ടത്തെല്‍. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പ്രാരംഭനടപടി ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.
പൊലീസ് കോണ്‍സ്റ്റബിളായിരുന്ന ജാബിന്‍െറ സ്വത്തുക്കളും കണ്ടുകെട്ടുന്നവയില്‍ ഉള്‍പ്പെടും.
സംഭവത്തില്‍ അറസ്റ്റിലായ നൗഷാദ്, പി.എ. ഫൈസല്‍, എം.എം. സലിം, കെ.ബി. ഫാസില്‍, യാസിര്‍, എം.എസ്. സെയ്ഫുദ്ദീന്‍, ജാബിന്‍ കെ. ബഷീര്‍, ബിബിന്‍ സ്കറിയ, ഷിനോയ് മോഹന്‍ദാസ് എന്നിവര്‍ നിലവില്‍ കൊഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുകയാണ്. ഇവരടക്കം 57 പ്രതികളാണ് വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റില്‍ ഉള്‍പ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.