സ്ത്രീകൾക്ക് സീറ്റ് ലഭിക്കാത്തതിൽ നിരാശയെന്ന് ഖമറുന്നീസ അൻവർ

തിരൂർ: സ്ഥാനാർഥിത്വത്തിൽ വനിതകളെ മാറ്റിനിർത്തിയതിൽ പ്രതിഷേധവുമായി വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഖമറുന്നീസ അൻവർ. വനിതകൾക്ക് സീറ്റ് നൽകാത്തതിൽ നിരാശയുണ്ട്. കാലങ്ങളായി വനിതകളെ നേതൃത്വം അവഗണിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ അമർഷമുണ്ട്. ഇക്കുറി പ്രചരണത്തിനില്ലെന്ന് വനിത നേതാക്കളിൽ ചിലർ തന്നെ അറിയിച്ചിരുന്നു.

ആദ്യഘട്ടത്തിൽ സ്ഥാനാർഥികെ പ്രഖ്യാപിച്ചത് നാല് സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ടാണ്. നാലു സീറ്റുകളിൽ ഒരെണ്ണമെങ്കിലും വനിതകൾക്കായി മാറ്റിവെക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

കഴിവുള്ള സ്ത്രീകൾ രംഗത്തുവന്നാൽ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയമുള്ളവരാണ് സ്ത്രീകൾക്ക് സീറ്റ് നിഷേധിക്കുന്നതെന്നും ഖമറുന്നീസ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.