പെരിന്തല്‍മണ്ണയിൽ ബസ് അപകടം; മൂന്ന് പേരുടെ നില ഗുരുതരം

മലപ്പുറം: പെരിന്തല്‍മണ്ണക്ക് സമീപം അരിപ്ര പള്ളിപ്പടിയില്‍ ബസ് അപകടത്തിൽപെട്ട് മുപ്പതോളം പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. നിര്‍മാണത്തിലിരിക്കുന്ന പള്ളിയിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം.

പെരിന്തണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ കാറിലിടിച്ച് നിയന്ത്രണം വിട്ട ബസ് പള്ളിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതോടെ പത്ത് മീറ്ററിലധികം ഉയരമുള്ള രണ്ട് മിനാരങ്ങള്‍ ബസിലേക്ക് പതിച്ചു. ഭീമന്‍ കോണ്‍ക്രീറ്റ് സ്ലാബടക്കം ബസിന് മുകളിലേക്ക് വീണു. പൂര്‍ണമായും തകര്‍ന്ന ബസിനുള്ളില്‍പ്പെട്ട ഡ്രൈവറെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ രണ്ട് ജെ.സി.ബികളടക്കം ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തെ തുടര്‍ന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.