വെടിക്കെട്ട് അപകടം: സർക്കാർ ധനസഹായം നൽകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ധനസഹായം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനായി തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി തേടും. ദുരന്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ദുരന്ത സ്ഥലത്ത് എത്തും. താനും സംഭവ സ്ഥലത്തേക്ക് ഉടൻ എത്തിച്ചേരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.