ശ്രീനിജിന്‍  സി.പി.എമ്മിലേക്ക്

കോലഞ്ചേരി: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍െറ മരുമകനുമായ പി.വി. ശ്രീനിജിന്‍ സി.പി.എമ്മില്‍ ചേരുന്നു. ഞായറാഴ്ച നടക്കുന്ന എല്‍.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കും. മണ്ഡലത്തില്‍ ഇടത് മുന്നണിപ്രചാരണ ചുമതലയും അദ്ദേഹത്തിനാകുമെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ സീറ്റുറപ്പിച്ചപ്പോളാണ് അനധികൃത സ്വത്ത് സമ്പാദന വിവാദത്തില്‍പെട്ടത്.ഇതോടെ പൊതുരംഗത്തുനിന്ന് മാറിനിന്ന അദ്ദേഹം കോടതിയില്‍നിന്ന്  അനുകൂല വിധി ലഭിച്ചതോടെയാണ് പൊതുരംഗത്ത് സജീവമായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.