ലീഗിന്‍റെ ഇടപെടൽകൊണ്ടല്ല സ്ഥാനാർഥി തർക്കം പരിഹരിച്ചതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്ഥാനാർഥി നിർണയ തർക്കവേളയിൽ  ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ലീഗ് ഇടപെട്ടെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്‍റെ വാദത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി. ലീഗിന് കോണ്‍ഗ്രസ് ഹൈകമാൻഡിനോട് അഭിപ്രായം പറയാം. എന്നാല്‍ കാര്യങ്ങള്‍ നടന്നത് അതിന്‍റെ അടിസ്ഥാനത്തിലല്ലെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടിയുടെയല്ല യു.ഡി.എഫിന്‍റെ വിലയിരുത്തലാകുമെന്നും തോൽവിയിലും ജയത്തിലും മൂന്ന് നേതാക്കളും ഒരുപോലെ ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്‍റെ ചോദ്യം ഉത്തരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടി മത്സര രംഗത്തുനിന്ന് മാറി നില്‍ക്കുമെന്ന സ്ഥിതി വന്നതോടെയാണ് ലീഗ് ഇടപെട്ടതെന്നും ഇതേതുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിച്ചെതന്നും കെ.പി.എ മജീദ് ഇന്നലെ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.