വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയത് തന്‍െറ അറിവോടെയല്ലെന്ന് കെ.ടി. റബീഉല്ല

മലപ്പുറം: വ്യവസായി ഫായിദ മുഹമ്മദിന്‍െറ മകനെ തട്ടിക്കൊണ്ടുപോയ സംഭവം തന്‍െറ അറിവോടെയോ സമ്മതത്തോടെയോ അല്ളെന്ന് ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല. മധ്യസ്ഥന്‍ ചെയ്ത അവിവേകമാണ് തട്ടിക്കൊണ്ടുപോവല്‍. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നുണപ്രചാരണമാണ് നടക്കുന്നത്. വ്യക്തിപരമായി തകര്‍ക്കുക എന്ന ലക്ഷ്യമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
റബീഉല്ലയുടെ വിശദീകരണം: ഫായിദ മുഹമ്മദ്, അബ്ദുല്ലത്തീഫ് എന്നിവരുമായി മസ്കത്തിലെ രണ്ട് ആശുപത്രികളിലും ഫാര്‍മസിയിലും തനിക്ക് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു. 10 വര്‍ഷം മുമ്പാണ് ഷെയര്‍ വാങ്ങിയത്. ഏഴു വര്‍ഷം ലാഭം തന്നു. ഇതിനിടെ ഒരിക്കല്‍ പോലും ബിസിനസിലെ ലാഭമോ കണക്കോ ചോദിച്ചിരുന്നില്ല. കുറച്ചുവര്‍ഷം മുമ്പ് ചേംബര്‍ ഓഫ് കോമേഴ്സില്‍ തന്‍െറ പേരില്‍ ലൈസന്‍സ് എഗ്രിമെന്‍റ് എഴുതണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ സ്വഭാവത്തില്‍ മാറ്റം വന്നു. പിന്നീട് ലാഭം തരാതായി. പില്‍ക്കാലത്ത് മക്കള്‍ക്ക് ലാഭം ലഭിക്കണമെങ്കില്‍ രേഖാമൂലമുള്ള ഉറപ്പുകള്‍ അനിവാര്യമായിരുന്നു. എന്നാല്‍, ഇത് ലഭിക്കാതെ വന്നതോടെ താന്‍ കേസുമായി മുന്നോട്ടു പോയി. അനുരഞ്ജന ശ്രമങ്ങള്‍ക്കൊടുവില്‍ കേസ് പിന്‍വലിച്ചെങ്കിലും രണ്ടു പേരും വിളിച്ചാല്‍ ഫോണെടുക്കാത്ത അവസ്ഥ വന്നു. കോടിക്കണക്കിന് രൂപയാണ് നഷ്ടമായത്. പിന്നീട് ഇവരുമായി ധാരണയിലത്തെി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ രണ്ടാഴ്ചക്കുള്ളില്‍ ഒപ്പിടാമെന്നും അറിയിച്ചു. എന്നാല്‍, ഇതും നീണ്ടപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം കേസ് കൊടുത്തു. 59.05 കോടി രൂപ ലഭിക്കാനുണ്ട്. പണം ലഭിക്കാതെ വന്നതോടെ പല ഉന്നതരും മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് 35 കോടി രൂപയായി കുറച്ചു. ഇനിയും കുറക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പണം നല്‍കുന്നത് വൈകിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഏര്‍പ്പാടാക്കിയ മധ്യസ്ഥനാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നും റബീഉല്ല പറയുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.