Posted On
date_range Updated On
date_range ചെന്നിത്തലയുടെ ഫേസ്ബുക് സംവാദം ഒമ്പതിന്
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മാറ്റി വെച്ച ഫേസ്ബുക് സംവാദം ശനിയാഴ്ച നടക്കും. ഫേസ്ബുക് പേജായ www.facebook.com/ramesh chennithala യിലൂടെയാണ് തത്സമയം ജനങ്ങളുമായി സംവദിക്കുന്നത്. നേരത്തേ കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ഫേസ്ബുക് സംവാദം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായുള്ള സ്ഥാനാര്‍ഥിനിര്‍ണയചര്‍ച്ച നീണ്ടതാണ് സംവാദം മാറ്റിവെക്കാന്‍ കാരണം.
ശനിയാഴ്ച രാത്രി എട്ട് മുതലായിരിക്കും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ ലൈവായുണ്ടായിരിക്കുക. ജനങ്ങള്‍ക്ക് മന്ത്രിയോടുള്ള ചോദ്യങ്ങള്‍ രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്കില്‍ നിങ്ങള്‍ ചോദിക്കൂ എന്ന പോസ്റ്റില്‍ കമന്‍റായി നല്‍കാവുന്നതാണ്. ഈ ചോദ്യങ്ങള്‍ക്കുപുറമേ ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.