മഞ്ചേരി: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. കൊല്ലം എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ കൊല്ലം ചവറ തെക്കുംപാടം പുല്ളേഴത്ത് വീട്ടില്‍ സുഭാഷിനെയാണ് (36) മഞ്ചേരി സി.ഐ സണ്ണി ചാക്കോയും എസ്.ഐ ബി. കൈലാസ്നാഥും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
യാദൃശ്ചികമായി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട സുഭാഷും പാണ്ടിക്കാട് സ്വദേശിനിയായ 17കാരിയും അടുത്ത് പരിചയമായതോടെ സുഭാഷ് മഞ്ചേരിയില്‍ വന്ന് യുവതിയോടൊപ്പം കഴിഞ്ഞ ഡിസംബറില്‍ വിവിധ ലോഡ്ജുകളില്‍ ചെലവഴിച്ചു. പിന്നീട് വിവാഹ വാഗ്ദാനവും നല്‍കി. ബിരുദ വിദ്യാര്‍ഥിനിയായ യുവതിയെ പഴനിയിലും കൊണ്ടുപോയി. മകളെ കാണാനില്ളെന്ന പിതാവിന്‍െറ പരാതിയില്‍ നടത്തിയ അന്വേഷണത്തിടെ ഇരുവരും പൊലീസ് മുമ്പാകെ കീഴടങ്ങി.
അതിനിടെ ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളും ഉണ്ടെന്നറിഞ്ഞതോടെ യുവതി എസ്.പിക്ക് പരാതി നല്‍കി. കൊല്ലത്ത് മറ്റൊരു യുവതിയുമായും ഇത്തരത്തില്‍ ബന്ധമുള്ളതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. അന്വേഷണം മുറുകിയതോടെ സുഭാഷ് മുങ്ങി. ഇയാള്‍ മധുരയിലുണ്ടെന്നറിഞ്ഞ് പൊലീസ് സംഘം അവിടെയത്തെിയെങ്കിലും കടന്നുകളഞ്ഞു. പിന്നീട് സൈബര്‍സെല്ലിന്‍െറ സഹായത്തോടെ വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ചേരി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് ഹരിപ്രിയ പി. നായര്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.