ഹോപ് പ്ളാന്‍േറഷന്‍സ്: തിരിച്ചെടുത്ത ഭൂമിയിലെ നടപടി ഭൂപരിഷ്കരണ നിയമ പ്രകാരം വേണമെന്ന് ഹൈകോടതി

കൊച്ചി: ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കി ഹോപ് പ്ളാന്‍േറഷന്‍സിന് അനുവദിച്ച ഭൂമി തിരിച്ചെടുത്ത പശ്ചാത്തലത്തില്‍ ഇതേ നിയമപ്രകാരം നോട്ടീസ് നല്‍കി വേണം തുടര്‍നടപടികളെന്ന് ഹൈകോടതി. ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കിയതിന്‍െറ ഒൗദ്യോഗിക അറിയിപ്പ് ഹോപ് പ്ളാന്‍േറഷന്‍സിന് കൈമാറാനും മിച്ചഭൂമിയായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിച്ച 800 ഏക്കര്‍ വരുന്ന ഈ ഭൂമിയില്‍ രൂപമാറ്റം വരുത്തലോ തരിശിടലോ മരം വെട്ടലോ പാടില്ളെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു. തങ്ങളുടെ കൈവശമുള്ള 800ഓളം ഏക്കര്‍ ഭൂമിയില്‍ 151 ഏക്കറിന് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവനുവദിക്കാതിരുന്നത് ചോദ്യംചെയ്ത് ഹോപ് പ്ളാന്‍േറഷന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സുപ്രീം കോടതി ഉത്തരവ് പരിഗണിക്കാതെയാണ് ആകെ ഭൂമിയില്‍നിന്ന് 151 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, നിയമത്തില്‍ ഇളവനുവദിച്ച് 151 ഏക്കര്‍ ഒഴികെയുള്ള ഭൂമി ഹോപ് പ്ളാന്‍േറഷന്‍സിന് അനുവദിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചതായി റവന്യൂ സ്പെഷല്‍ ഗവ. പ്ളീഡര്‍ സുശീല ഭട്ട് കോടതിയെ അറിയിച്ചു. നേരത്തേ നിയമത്തില്‍ ഇളവ് നല്‍കി ഹരജിക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കിയ സര്‍ക്കാര്‍ നടപടി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് മറച്ചുവെച്ചാണ് പുതിയ ഹരജിയുമായി ഹോപ് പ്ളാന്‍േറഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
 ഭൂമി അനുവദിച്ച നടപടി റദ്ദാക്കിയത് സംബന്ധിച്ച് അറിയിച്ചിട്ടില്ളെന്നും തങ്ങളുടെ വിശദീകരണം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്നും ഈ ഘട്ടത്തില്‍ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഈ ഹരജിയില്‍ പരിഗണിക്കേണ്ടതില്ളെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം ഒൗദ്യോഗികമായി ഹരജിക്കാരെ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഭൂമി അനുവദിച്ച നടപടി റദ്ദാക്കിയ സാഹചര്യത്തില്‍ ഒഴിപ്പിക്കാനുള്ള ശ്രമമുണ്ടാകുമെന്ന ആശങ്ക ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഭൂപരിഷ്കരണ നിയമ പ്രകാരമുള്ള നടപടികള്‍ ഇക്കാര്യത്തിലും ഉണ്ടാകണമെന്ന് കോടതി വ്യക്തമാക്കി.
ഈ കാലയളവില്‍ ഹരജിക്കാര്‍ മിച്ചഭൂമി ദുരുപയോഗം ചെയ്യുകയും അനധികൃതമായി ആദായമെടുക്കുകയും ചെയ്യുമെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ച കോടതി തുടര്‍ന്ന് മരം വെട്ടരുതെന്നും തരിശിടരുതെന്നുമുള്ള ഉത്തരവുകള്‍കൂടി പുറപ്പെടുവിക്കുകയായിരുന്നു. ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കി ഹോപ് പ്ളാന്‍േറഷന്‍സിന് അനുവദിച്ച ഭൂമി തിരിച്ചെടുത്ത പശ്ചാത്തലത്തില്‍ ഇതേ നിയമപ്രകാരം നോട്ടീസ് നല്‍കി വേണം തുടര്‍നടപടികളെന്ന് ഹൈകോടതി.
ഭൂമി അനുവദിച്ച ഉത്തരവ് റദ്ദാക്കിയതിന്‍െറ ഒൗദ്യോഗിക അറിയിപ്പ് ഹോപ് പ്ളാന്‍േറഷന്‍സിന് കൈമാറാനും മിച്ചഭൂമിയായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിച്ച 800 ഏക്കര്‍ വരുന്ന ഈ ഭൂമിയില്‍ രൂപമാറ്റം വരുത്തലോ തരിശിടലോ മരം വെട്ടലോ പാടില്ളെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു. തങ്ങളുടെ കൈവശമുള്ള 800ഓളം ഏക്കര്‍ ഭൂമിയില്‍ 151 ഏക്കറിന് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവനുവദിക്കാതിരുന്നത് ചോദ്യംചെയ്ത് ഹോപ് പ്ളാന്‍േറഷന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സുപ്രീം കോടതി ഉത്തരവ് പരിഗണിക്കാതെയാണ് ആകെ ഭൂമിയില്‍നിന്ന് 151 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, നിയമത്തില്‍ ഇളവനുവദിച്ച് 151 ഏക്കര്‍ ഒഴികെയുള്ള ഭൂമി ഹോപ് പ്ളാന്‍േറഷന്‍സിന് അനുവദിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചതായി റവന്യൂ സ്പെഷല്‍ ഗവ. പ്ളീഡര്‍ സുശീല ഭട്ട് കോടതിയെ അറിയിച്ചു. നേരത്തേ നിയമത്തില്‍ ഇളവ് നല്‍കി ഹരജിക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കിയ സര്‍ക്കാര്‍ നടപടി ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് മറച്ചുവെച്ചാണ് പുതിയ ഹരജിയുമായി ഹോപ് പ്ളാന്‍േറഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
 ഭൂമി അനുവദിച്ച നടപടി റദ്ദാക്കിയത് സംബന്ധിച്ച് അറിയിച്ചിട്ടില്ളെന്നും തങ്ങളുടെ വിശദീകരണം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്നും ഈ ഘട്ടത്തില്‍ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഈ ഹരജിയില്‍ പരിഗണിക്കേണ്ടതില്ളെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം ഒൗദ്യോഗികമായി ഹരജിക്കാരെ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഭൂമി അനുവദിച്ച നടപടി റദ്ദാക്കിയ സാഹചര്യത്തില്‍ ഒഴിപ്പിക്കാനുള്ള ശ്രമമുണ്ടാകുമെന്ന ആശങ്ക ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഭൂപരിഷ്കരണ നിയമ പ്രകാരമുള്ള നടപടികള്‍ ഇക്കാര്യത്തിലും ഉണ്ടാകണമെന്ന് കോടതി വ്യക്തമാക്കി.
ഈ കാലയളവില്‍ ഹരജിക്കാര്‍ മിച്ചഭൂമി ദുരുപയോഗം ചെയ്യുകയും അനധികൃതമായി ആദായമെടുക്കുകയും ചെയ്യുമെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ച കോടതി തുടര്‍ന്ന് മരം വെട്ടരുതെന്നും തരിശിടരുതെന്നുമുള്ള ഉത്തരവുകള്‍കൂടി പുറപ്പെടുവിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.