സൗജന്യ അരി വിതരണത്തിന്​ തെര​െഞ്ഞടുപ്പ്​ കമീഷ​െൻറ അനുമതി

തിരുവനന്തപുരം: സൗജന്യ അരി വിതരണത്തിന് ഉപാധികളോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കി. പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താനോ നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന അളവില്‍ വര്‍ധന വരുത്താനോ പാടില്ളെന്ന വ്യവസ്ഥ കമീഷന്‍ ഏര്‍പ്പെടുത്തി. തീരുമാനത്തിന് സര്‍ക്കാര്‍ തലത്തില്‍ പ്രചാരണം നല്‍കാനോ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനോ പാടില്ളെന്നും വ്യവസ്ഥയുണ്ട്. ഉപാധികളോടെ പദ്ധതിക്ക് അനുമതി നല്‍കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോട് കമീഷന്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ഹൈകോടതിയെ സമീപിക്കാന്‍ ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വൈകീട്ടോടെയാണ് അനുമതി ലഭിച്ചത്.
നിയമ സെക്രട്ടറിയുടെയും അഡ്വക്കറ്റ് ജനറലിന്‍െറയും നിയമോപദേശത്തിന്‍െറ കൂടി അടിസ്ഥാനത്തിലാണ് ഹൈകോടതിയെ സമീപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ ബജറ്റിലാണ്  ഇപ്പോള്‍ ഒരു രൂപക്ക് അരി ലഭിക്കുന്ന എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കാനായി മന്ത്രിസഭ തീരുമാനമെടുത്ത് ഉത്തരവും പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ  നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. പുതുതായി തുടങ്ങുന്ന പദ്ധതി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് വിലയിരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ തുടര്‍ നടപടികള്‍ തടയുകയായിരുന്നു. ഏപ്രില്‍ ഒന്നിന് സൗജന്യ അരിവിതരണം ആരംഭിക്കാനായില്ല. ഇതിനെതിരെ സര്‍ക്കാര്‍  കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. സര്‍ക്കാര്‍ ഉത്തരവുകള്‍ അടക്കമുള്ള രേഖകള്‍ സഹിതം പിന്നീട് വിശദീകരണവും നല്‍കി. കമീഷനില്‍നിന്ന് അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തത്. അതിനിടെ തന്നെ കേന്ദ്ര കമീഷന്‍െറ അനുമതിയുമത്തെി. കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍െറ അവസാന കാലത്ത് പ്രഖ്യാപിച്ച രണ്ടു രൂപക്ക് അരി നല്‍കുന്ന പദ്ധതി കമീഷന്‍ തടഞ്ഞിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് പദ്ധതി നടപ്പാക്കിയത്. ഇക്കാര്യവും സര്‍ക്കാര്‍ കമീഷനെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ  ചികിത്സാ സഹായനിധി നല്‍കുന്നതിനും കമീഷന്‍െറ അനുമതി തേടിയിട്ടുണ്ട്. അനുമതി നല്‍കിയില്ളെങ്കില്‍ കോടതിയെ സമീപിക്കാനാണ് ആലോചന. ജില്ലകളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നെന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. സ്ഥിതിഗതി വിലയിരുത്താന്‍ കലക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ നിരീക്ഷണവും ഇക്കാര്യത്തില്‍ ഉണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.