കൊലയാളി ആനയെ കൊട്ടിലിലടച്ചു

ഗൂഡല്ലൂര്‍: ഒമ്പതുപേരുടെ ജീവനെടുത്ത കൊലയാളി ആനയെ മുതുമല കടുവാസങ്കേതത്തില്‍ തെപ്പക്കാട് ആന ക്യാമ്പിലത്തെിച്ച് ആനക്കൊട്ടിലിലടച്ചു. ഏകദേശം 13 വയസ്സുള്ള കൊമ്പനെയാണ് വനംവകുപ്പിന്‍െറ നാലുദിവസത്തെ നിരീക്ഷണത്തിനുശേഷം മയക്കുവെടി വെച്ച് വരുതിയിലാക്കിയത്. പന്തല്ലൂര്‍ താലൂക്കിലെ ഏലിയാസ് കടക്കുസമീപം ഗ്ളന്‍റോക്ക് വനത്തില്‍വെച്ചാണ് ആനയെ വെടിവെച്ചത്.

ഉള്ളില്‍ കയറാന്‍ മടികാട്ടിയ കൊമ്പനെ താപ്പാന തള്ളുന്നു
 


ഇവക്കടുത്തേക്ക് മറ്റു രണ്ടു കാട്ടാനകള്‍ വന്നത് ദൗത്യസംഘത്തെ വലച്ചെങ്കിലും ഇവയെ തെപ്പക്കാട് ആന ക്യാമ്പിലെ നാലു താപ്പാനകളുടെ സഹായത്തോടെ ഓടിച്ചു. പിന്നീട് ഇതേ ആനകളുടെ സഹായത്തോടെ ആനയെ ടാന്‍ടീ ആശുപത്രി പരിസരത്തത്തെിച്ചു. തിങ്കളാഴ്ച രാത്രി 12ന് വാഹനത്തില്‍ കയറ്റിയ കാട്ടാനയെ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മുതുമലയിലത്തെിച്ചത്.

കാട്ടാനയെ ആനക്കൊട്ടിലില്‍ അടക്കുന്നു
 


രാവിലെ ആറോടെ ആനക്കൊട്ടിലില്‍ കയറ്റി. ഒരുമാസം ഇതിലടച്ചശേഷം മറ്റു വളര്‍ത്താനകളോടൊപ്പം പരിശീലനം നല്‍കും. പന്തല്ലൂരില്‍ ഭീഷണിയായ മറ്റൊരു കാട്ടാനയെയും പിടികൂടി തെപ്പക്കാടിലത്തെിക്കാനുള്ള ഒരുക്കം നടന്നുവരുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.