‘സാലഭഞ്ജിക’ ശാസ്ത്രീയ നൃത്ത മത്സരത്തിന്‍റെ രജിസ്ട്രേഷന്‍ നീട്ടി

തൃശൂര്‍: ‘സാലഭഞ്ജിക’  നൃത്തവിദ്യാലയം നടത്തുന്ന ശാസ്ത്രീയ നൃത്ത മത്സരം  തൃശൂര്‍ സംഗീത നാടക അക്കാദമി നാട്യഗൃഹത്തില്‍ ഏപ്രില്‍ 26ന് ആരംഭിക്കും. തിയറി പരീക്ഷയോടുകൂടി നാലു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളില്‍ ആണ് മാറ്റുരക്കേണ്ടത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തിയ്യതി ഏപ്രില്‍ 18 വരെ നീട്ടി.
 
അഞ്ച് വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളില്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  മത്സര വിജയികള്‍ക്ക് കാഷ്പ്രൈസും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. കേരളത്തിലെ അറിയപ്പെടുന്ന നൃത്താദ്ധ്യാപകര്‍ വിധികര്‍ത്താക്കളാകുന്ന മത്സരത്തിലെ വിജയികള്‍ക്ക് ‘സാലഭഞ്ജിക’യുടെ നാലാമത് ദേശീയ കുച്ചിപ്പുടി ശില്‍പ്പശാലയായ ‘ദേവദാസ്യം’ വേദിയില്‍ നൃത്തമവതരിപ്പിക്കുവാനുള്ള അവസരവും ലഭിക്കും.  

ബന്ധപ്പെടാനുള്ള നമ്പര്‍: 9895877566

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.