ന്യൂഡല്‍ഹി: തൃക്കാക്കര മണ്ഡലത്തിലെ നാടകീയമാറ്റത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. സിറ്റിങ് എം.എല്‍.എ ബെന്നി ബഹനാനു പകരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ എം.പി പി.ടി. തോമസിനെ സ്ഥാനാര്‍ഥിയാക്കി. ഹൈകമാന്‍ഡ് ഒഴിവാക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ലിസ്റ്റ് പുറത്തുവരും മുമ്പ് ബെന്നി ബഹനാന്‍ സ്വയം പിന്മാറി.

അഞ്ചു തര്‍ക്ക സീറ്റുകളില്‍ നാലിടത്തും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താല്‍പര്യം നടപ്പായപ്പോള്‍, മാനദണ്ഡയുദ്ധത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുള്ള സമാശ്വാസമെന്ന നിലയിലാണ് ബെന്നി ബഹനാന്‍െറ സീറ്റുനഷ്ടം. ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദത്തിന് പൂര്‍ണമായി വഴങ്ങിയെന്ന പ്രതിച്ഛായ മാറ്റുന്നതിന് അദ്ദേഹത്തിന്‍െറ വലംകൈയായി നിന്ന ബെന്നി ബഹനാനെ ഒഴിവാക്കിയത് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്. തൃക്കാക്കരയില്‍ സുധീരന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയാണ്  പി.ടി. തോമസ്. മന്ത്രിമാരായ അടൂര്‍ പ്രകാശ്-കോന്നി, കെ. ബാബു-തൃപ്പൂണിത്തുറ, കെ.സി. ജോസഫ്-ഇരിക്കൂര്‍ എന്നിവരും സിറ്റിങ് എം.എല്‍.എ ഡൊമിനിക് പ്രസന്‍േറഷനും (കൊച്ചി) തര്‍ക്കങ്ങള്‍ അതിജീവിച്ച് സീറ്റ് ഉറപ്പിച്ചു.

83 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതിയോടെ എ.ഐ.സി.സി തിങ്കളാഴ്ച രാത്രി പുറത്തിറക്കിയത്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങള്‍ ഒഴിച്ചിട്ടു. കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനാര്‍ഥികളെ കണ്ടത്തെണമെന്ന് സോണിയ നിര്‍ദേശിച്ചിട്ടുണ്ട്. മത്സരിക്കുന്നവരില്‍ 33 പേര്‍ സിറ്റിങ് എം.എല്‍.എമാരാണ്. ടി.എന്‍. പ്രതാപന്‍െറ പിന്മാറ്റത്തെ തുടര്‍ന്ന് ഒഴിവുവന്ന കയ്പമംഗലം ആര്‍.എസ്.പിക്ക് നല്‍കി. ജനതാദള്‍-യുവിന് നല്‍കാനിരുന്ന നാട്ടികയില്‍ കെ.വി. ദാസനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി. പ്രകാശിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന തരൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജേക്കബിന് വിട്ടുകൊടുത്തു. വനിതകളുടെ എണ്ണം എഴായി നിലനിര്‍ത്തി. 22 സ്ഥാനാര്‍ഥികള്‍ 40 വയസ്സിനുതാഴെയുള്ളവരാണ്.


കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക

തിരുവനന്തപുരം
വർക്കല കഹാർ (വർക്കല)
കെ.എസ്. അജിത്കുമാർ (ചിറയിൻകീഴ്)
പാലോട് രവി (നെടുമങ്ങാട്)
ശരത്ചന്ദ്ര പ്രസാദ് ‌(വാമനപുരം)
എം.എ.വാഹിദ് (കഴക്കൂട്ടം)
കെ.മുരളീധരൻ (വട്ടിയൂർക്കാവ്)
വി.എസ്. ശിവകുമാർ (തിരുവനന്തപുരം)
കെ.എസ്. ശബരീനാഥൻ (അരുവിക്കര)
എ.ടി. ജോർജ് (പാറശാല)
എൻ.എൻ. ശക്തൻ (കാട്ടാക്കട)
എം.വിൻസന്റ് (കോവളം)
ആർ.ശെൽവരാജ് (നെയ്യാറ്റിൻകര)


കൊല്ലം
സി.ആർ. മഹേഷ് (കരുനാഗപ്പള്ളി)
സവിൻ സത്യൻ (കൊട്ടാരക്കര)
ജഗദീഷ് (പത്തനാപുരം)
എം.എം. ഹസൻ (ചടയമംഗലം)
രാജ്മോഹൻ ഉണ്ണിത്താൻ (കുണ്ടറ)
സൂരജ് രവി (കൊല്ലം)
ശൂരനാട് രാജശേഖരൻ (ചാത്തന്നൂർ)


പത്തനംതിട്ട
മറിയാമ്മ ചെറിയാൻ (റാന്നി)
കെ.ശിവദാസൻ നായർ (ആറൻമുള)
അടൂർ പ്രകാശ് (കോന്നി)
കെ.കെ. ഷാജു (അടൂർ)


ആലപ്പുഴ
സി.ആർ. ജയപ്രകാശ് (അരൂർ)
എസ്.ശരത് (ചേർത്തല)
ലാലി വിൻസന്റ് (ആലപ്പുഴ)
രമേശ് ചെന്നിത്തല (ഹരിപ്പാട്)
എം.ലിജു (കായംകുളം)
ബൈജു കലാശാല (മാവേലിക്കര)
പി.സി. വിഷ്ണുനാഥ് (ചെങ്ങന്നൂർ)


കോട്ടയം
എ.സനീഷ്‌ കുമാർ (വൈക്കം)
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം)
ഉമ്മൻചാണ്ടി (പുതുപ്പള്ളി)


ഇടുക്കി
ആർ. രാജാറാം (ദേവികുളം)
സേനാപതി വേണു (ഉടുമ്പൻചോല)
സിറിയക് തോമസ് (പീരുമേട്)


എറണാകുളം
എൽദോസ് കുന്നപ്പള്ളി (പെരുമ്പാവൂർ)
റോജി എം.ജോൺ (അങ്കമാലി)
അൻവർ സാദത്ത് (ആലുവ)
വി.ഡി. സതീശൻ (പറവൂർ)
കെ.ആർ. സുഭാഷ് (വൈപ്പിൻ)
ഡൊമനിക് പ്രസന്റേഷൻ (കൊച്ചി)
കെ.ബാബു (തൃപ്പുണ്ണിത്തുറ)
ഹൈബി ഈഡൻ (എറണാകുളം)
പി.ടി. തോമസ് (തൃക്കാക്കര)
വി.പി. സജീന്ദ്രൻ (കുന്നത്തുനാട്)
ജോസഫ് വാഴയ്ക്കൻ (മൂവാറ്റുപുഴ)


തൃശൂർ
കെ.എ. തുളസി (ചേലക്കര)
ഒ. അബ്ദുൽറഹുമാൻകുട്ടി (മണലൂർ)
അനിൽ അക്കര (വടക്കാഞ്ചേരി)
എം.പി. വിൻസന്റ് (ഒല്ലൂർ)
പത്മജ വേണുഗോപാൽ (തൃശൂർ)
കെ.വി. ദാസൻ (നാട്ടിക)
സുന്ദരൻ കുന്നത്തുള്ളി (പുതുക്കാട്)
ടി.യു. രാധാകൃഷ്ണൻ (ചാലക്കുടി)
കെ.പി.ധനപാലൻ (കൊടുങ്ങല്ലൂർ)


പാലക്കാട്
വി.ടി. ബൽറാം (തൃത്താല)
സി.പി. മുഹമ്മദ് (പട്ടാമ്പി)
സി. സംഗീത (ഷൊർണൂർ)
ശാന്ത ജയറാം (ഒറ്റപ്പാലം)
പന്തളം സുധാകരൻ (കോങ്ങാട്)
വി.എസ്. ജോയ് (മലമ്പുഴ)
ഷാഫി പറമ്പിൽ (പാലക്കാട്)
കെ.അച്യുതൻ (ചിറ്റൂർ)
എ.വി. ഗോപിനാഥ് (നെന്മാറ)


മലപ്പുറം
ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ)
എ.പി. അനിൽകുമാർ (വണ്ടൂർ)
ഇഫ്തിഖറുദീൻ (തവനൂർ)
പി.ടി.അജയമോഹൻ ( പൊന്നാനി)


കോഴിക്കോട്
പ്രവീൺകുമാർ (നാദാപുരം)
എൻ. സുബ്രഹ്മണ്യൻ (കൊയിലാണ്ടി)
പി.എം. സുരേഷ് ബാബു (കോഴിക്കോട് നോർത്ത്)
ആദം മുൽസി (ബേപ്പൂർ)
ടി.സിദിഖ് (കുന്നമംഗലം)


വയനാട്
പി.കെ. ജയലക്ഷ്മി (മാനന്തവാടി)
ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി)


കണ്ണൂർ
കെ.സി. ജോസഫ് (ഇരിക്കൂർ)
സതീശൻ പാച്ചേനി (കണ്ണൂർ)
മമ്പറം ദിവാകരൻ (ധർമടം)
എ.പി. അബ്ദുല്ലക്കുട്ടി (തലശേരി)
സണ്ണി ജോസഫ് (പേരാവൂർ)

കാസർകോട്
കെ. സുധാകൻ (ഉദുമ)
കെ.പി. കുഞ്ഞിക്കണ്ണൻ (തൃക്കരിപ്പൂർ)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.