മത്സരിക്കുന്നത് രാഹുലിന്‍റെ നിർബന്ധം മൂലം: പ്രതാപൻ

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കയ്പമംഗലം മണ്ഡലത്തിൽ ടി.എൻ പ്രതാപൻ എം.എൽ.എ മത്സരിക്കുമെന്ന് ഉറപ്പായി.
മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ലെന്നും നേതൃത്വത്തെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും ടി.എൻ പ്രതാപൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമിതിയിലേക്ക് പേര് നിർദേശിച്ചത് താനാണെന്നും മത്സരിക്കില്ലെന്ന തീരുമാനം മാറ്റണമെന്ന രാഹുൽ ഗാന്ധിയുടെ സ്നേഹപൂർവമായ നിർബന്ധം കൊണ്ടാണ് തീരുമാനം മാറ്റിയത്. അനുസരണയുള്ള പാർട്ടിപ്രവർത്തകൻ എന്ന നിലയിൽ നേതൃത്വത്തിന്‍റെ നിർദേശം അനുസരിക്കുക മാത്രമാണ് ചെയ്തത്. മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം മത്സരിക്കുന്നത് തിരിച്ചടിയാകില്ലെന്നും പ്രതാപൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നേരത്തെ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ച പ്രതാപനെ കയ്പമംഗലത്ത് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് ക്ഷണിക്കുകയായിരുന്നു. നിലവിൽ കൊടുങ്ങല്ലൂർ മണ്ഡലത്തെയാണ്  പ്രതാപൻ  പ്രതിനിധീകരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.