വിമാനക്കമ്പനികള്‍ ഗള്‍ഫ് യാത്രാനിരക്ക് കൂട്ടി

നെടുമ്പാശ്ശേരി: യാത്രക്കാരുടെ തിരക്ക് കൂടിയതോടെ ഗള്‍ഫിലേക്കുള്ള  യാത്രാനിരക്ക് വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ചു. കേരളത്തിലെ വിദ്യാലയങ്ങള്‍ അടച്ചതോടെ വേനലവധി ഗള്‍ഫില്‍ ചെലവഴിക്കാന്‍ അവിടെയുള്ളവരുടെ ബന്ധുക്കള്‍ ടിക്കറ്റ് ബുക് ചെയ്തുതുടങ്ങിയതോടെയാണ് നിരക്കുകള്‍ കൂട്ടിയത്. പലരും ഇത് മുന്‍കൂട്ടി കണ്ട് ടിക്കറ്റ് നേരത്തേ ബുക് ചെയ്തിട്ടുണ്ട്.
ഗള്‍ഫിലേക്ക് പെട്ടെന്നൊരു ടിക്കറ്റ് വേണമെങ്കില്‍ ഇപ്പോള്‍ 35000 രൂപക്കുമുകളില്‍ നല്‍കണമെന്ന അവസ്ഥയാണ്. എന്നാല്‍, എണ്ണവില ഇടിഞ്ഞതിനത്തെുടര്‍ന്ന് ഗള്‍ഫിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടുതുടങ്ങിയതോടെ സ്കൂളുകള്‍ അടയ്ക്കുമ്പോള്‍ പഴയതുപോലെ ബന്ധുക്കള്‍ ഗള്‍ഫിലേക്ക് പോകുന്ന പ്രവണതയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍നിന്ന് ഇപ്പോള്‍ ഉംറക്ക് കൂടുതല്‍ തീര്‍ഥാടകര്‍ പോകുന്നുണ്ട്. ചില ഏജന്‍സികള്‍ പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.