തൃശൂര്‍: ഉത്സവക്കാലം ഉച്ചസ്ഥായിയിലത്തെുമ്പോള്‍ ആനയുടമകളും വനം വകുപ്പും തമ്മില്‍ ഒരങ്കത്തിന് അരങ്ങൊരുങ്ങുന്നു. 289 നാട്ടാനകള്‍ക്ക് ഉടമാവകാശ രേഖ നല്‍കാനുള്ള വനംവകുപ്പിന്‍െറ നടപടി സുപ്രീംകോടതി തടഞ്ഞതാണ് പ്രശ്നം. കോടതി വിധി വന്നതോടെ രേഖകളില്ലാത്ത ആനകളെ സ്വകാര്യ വ്യക്തികളില്‍നിന്നും പിടിച്ചെടുത്ത് ഉടമകളുടെ ചെലവില്‍ വനം വകുപ്പ് പരിപാലിക്കണമെന്ന സുപ്രീംകോടതിയുടെ 2015 ആഗസ്റ്റ് 18ലെ നിര്‍ദേശം പ്രാബല്യത്തില്‍ വരുകയാണ്. ഉടമാവകാശമില്ലാത്തതെന്ന് വനംവകുപ്പുതന്നെ കണ്ടത്തെിയ 289 ആനകളെ ഏറ്റെടുത്ത് അവരുടെ ചെലവില്‍ സംരക്ഷിക്കുകയും ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യണ്ടി വരുമെന്നാണ് ഇതിനര്‍ഥമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടപടി ആരംഭിച്ചാല്‍ ആനയുടമകളുമായി വനംവകുപ്പ് ഏറ്റുമുട്ടേണ്ടിവരും. അവഗണിച്ചാല്‍ സുപ്രീംകോടതിയുടെ ക്രോധത്തിന് പാത്രമാവുകയും ചെയ്യും.
കേരളത്തിലെ 289 നാട്ടാനകള്‍ക്ക് പുതുതായി ഉടമാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തി വനംവകുപ്പ് സെക്രട്ടറി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്‍െറ തലേന്ന് ഇറക്കിയ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് സംസ്ഥാനത്തെ 289 നാട്ടാനകള്‍ക്ക് ഒരുവിധ ഉടമവസ്ഥാവകാശ രേഖകളും ഇല്ളെന്ന് ചൂണ്ടിക്കാട്ടി അവയെ ഒരു പരിപാടിയിലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഇത്രയും നാട്ടാനകള്‍ക്ക് ഒരുവിധ ഉടമസ്ഥാവകാശ രേഖകളുമില്ളെന്ന് വനം വകുപ്പ് തന്നെയാണ് പരമോന്നത കോടതിയെ അറിയിച്ചത്. അത്തരം ആനകളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ വനം വകുപ്പിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് രേഖകളില്ലാത്ത ആനകളെ സ്വകാര്യ വ്യക്തികളില്‍നിന്നും പിടിച്ചെടുത്ത് ഉടമകളുടെ ചെലവില്‍ വനംവകുപ്പിന്‍െറ കേന്ദ്രങ്ങളില്‍ പരിപാലിക്കണമെന്നായിരുന്നു 2015 ആഗസ്റ്റ് 18ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിനായി സെപ്റ്റംബര്‍ 30 വരെ സമയവും കോടതി അനുവദിച്ചു. പക്ഷേ, വനംവകുപ്പ് അത് അവഗണിച്ചു.
289 ആനകള്‍ക്ക് ഉടമാവകാശരേഖകളില്ളെന്ന് സത്യവാങ്മൂലം നല്‍കിയപ്പോള്‍ അവയെ പിടിച്ചെടുക്കണമെന്നുള്ള സുപ്രീംകോടതി നിര്‍ദേശം അട്ടിമറിക്കാനാണ് പുതിയ ഉടമാവകാശരേഖ നല്‍കാന്‍ വനംവകുപ്പ് തിരക്കിട്ട് ഉത്തരവിറക്കിയത്. വനംവകുപ്പിലും ഭരണതലത്തിലും സ്വാധീനമുള്ള ചില ആനയുടമകള്‍ക്ക് വേണ്ടിയായിരുന്നു ഈ ധിറുതിയെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ധിറുതിപിടിച്ചിറക്കിയ ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. 2003ലെ ഡിക്ളറേഷന്‍ ഓഫ് വൈല്‍ഡ്ലൈഫ് സ്റ്റോക് റൂള്‍സ് അനുസരിച്ച് 2003 ഒക്ടോബര്‍ 18ന് മുമ്പ് ആനകള്‍ക്ക് ഉടമാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കി നിയമ വിധേയമാക്കേണ്ടതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.