മേപ്പാടി: കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ പൊള്ളലേറ്റ നിലയില്‍ അരപ്പറ്റ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച കുപ്പച്ചി കോളനിയിലെ ആദിവാസി വീട്ടമ്മ മോളി (38) ബുധനാഴ്ച രാത്രി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അച്യുതനെ (46) പൊലീസ് കസ്റ്റഡിയിലെടുത്തു.
അസ്വാഭാവിക മരണത്തിന് സി.ആര്‍.പി.സി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ദേഹമാസകലം തീപിടിച്ച നിലയില്‍ കണ്ടത്തെിയ വീട്ടമ്മയെ അയല്‍വാസികളത്തെി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. ഉടന്‍ അരപ്പറ്റയിലെ സ്വകാര്യാശുപത്രിയിലത്തെിച്ചെങ്കിലും ബുധനാഴ്ച രാത്രി മരിച്ചു.
മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കത്തിക്കരിഞ്ഞ വസ്ത്രാവശിഷ്ടങ്ങള്‍, തലമുടി തുടങ്ങിയവ വീട്ടുപരിസരത്ത് കാണപ്പെട്ടു.വീടിന് പൊലീസ് കാവലേര്‍പ്പെടുത്തുകയും വിരലടയാള വിദഗ്ധരത്തെി പരിശോധിക്കുകയും ചെയ്തു. കല്‍പറ്റ പൊലീസ് സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ കോളനിയിലെ വീട് സന്ദര്‍ശിച്ചു.മേപ്പാടി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.