തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനും ചീഫ് സെക്രട്ടറിയും തമ്മില്‍ ബുധനാഴ്ച ചര്‍ച്ചനടത്തും. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച ആശയവിനിമയത്തിന് പുറമെ തയാറെടുപ്പുകളും വിലയിരുത്തും.
അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് കമീഷന്‍ തയാറെടുക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പുകള്‍ ഏറക്കുറെ പൂര്‍ത്തിയായി. ബ്ളോക്കുകളുടേത് ഒക്ടോബര്‍ ഒന്നിന് നടക്കും. ജില്ലാ പഞ്ചായത്തിന്‍െറ വാര്‍ഡ് വിഭജനത്തെക്കുറിച്ച കരടില്‍ പരാതികളും നിര്‍ദേശങ്ങളും നല്‍കാനുള്ള സമയം ഇന്നലെ പൂര്‍ത്തിയായി. ഡീലിമിറ്റേഷന്‍ കമീഷന്‍ ഇന്ന് ഇതേക്കുറിച്ച് ഹിയറിങ് നടത്തും. വൈകാതെ ഉത്തരവിറക്കും. പുതിയ നഗരസഭകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക ഇന്ന് തയാറാകും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
ഇനി പ്രധാനമായും ഉള്ളത് തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും ഉപാധ്യക്ഷരുടെയും സംവരണ നറുക്കെടുപ്പാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ ഉത്തരവ് പുറത്തിറങ്ങി. വൈകാതെ നറുക്കെടുപ്പുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.