മെമു സര്‍വിസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള റെയില്‍വേ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില മെമു സര്‍വിസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. രാവിലെ 8.50ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു (66302), എറണാകുളത്തുനിന്ന് ഉച്ചക്ക് 12.20ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു (66303) എന്നിവ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) മുതല്‍ ഒക്ടോബര്‍ ഏഴുവരെ സര്‍വിസ് നടത്തില്ല.
എറണാകുളത്തുനിന്ന് ഉച്ചക്ക് 2.35ന് പുറപ്പെടുന്ന കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു (66301) സെപ്റ്റംബര്‍ 26നും ഒക്ടോബര്‍ മൂന്നിനും റദ്ദാക്കിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.