തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷനിലെ (കെ.ടി.ഡി.സി) അനധികൃത സ്ഥാനക്കയറ്റത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് തിരക്കിട്ട നീക്കം തുടങ്ങി. സൂപ്പര്‍വൈസര്‍ തസ്തികയില്‍നിന്ന് മാനേജര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് നടത്തിയ അഭിമുഖത്തിനു പിന്നില്‍ തിരിമറികള്‍ നടന്നെന്നാണ് ആരോപണം.
ബോര്‍ഡിലെ ചിലര്‍ വഴിവിട്ടനീക്കം നടത്തിയെന്നും അനര്‍ഹര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നും തൊഴിലാളി സംഘടനാപ്രതിനിധികള്‍ മന്ത്രി എ.പി അനില്‍കുമാറിനെയും കെ.ടി.ഡി.സി ചെയര്‍മാന്‍ വിജയന്‍ തോമസിനെയും നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തി. വിഷയം ഗൗരവമായിക്കണ്ട് പരിഹാരം കാണുമെന്ന ഉറപ്പാണ് ഇരുവരും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതിനായി ഉടന്‍ ബോര്‍ഡ് യോഗം ചേരുമെന്നാണ് സൂചന.
സ്ഥാനക്കയറ്റത്തില്‍ സുതാര്യത ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പാലിക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതാണ് പ്രശ്നകാരണമെന്നും ഉടന്‍ പരിഹാരം കാണുമെന്നും വിജയന്‍ തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. സീനിയോറിട്ടി പ്രകാരം ഒമ്പതുപേരാണ് സ്ഥാനക്കയറ്റത്തിന് അര്‍ഹരായത്. കരിയര്‍ ഡെവലപ്മെന്‍റ് സ്കീം (സി.ഡി.എസ്) പ്രകാരം ഉന്നതവിദ്യാഭ്യാസം നേടിയ നാലുപേരും പരിഗണിക്കപ്പെട്ടു. എന്നാല്‍ 13 ഒഴിവുകള്‍ സ്ഥാപനത്തില്‍ ഇല്ലായിരുന്നു. ഇതിനെതുടര്‍ന്ന്സി.ഡി.എസ് പ്രകാരം യോഗ്യത നേടിയവരെ കൂടി പരിഗണിക്കാന്‍ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കാന്‍ ബോര്‍ഡ് തീരുമാനമെടുത്തു. അതിന്‍െറ അടിസ്ഥാനത്തില്‍ 13 പേരെയാണ് അഭിമുഖത്തിന് ക്ഷണിക്കേണ്ടത്. എന്നാല്‍ 36 പേര്‍ക്ക് അഭിമുഖത്തിന് ഹാജരാകാന്‍ കത്തയച്ചു. ഇക്കാര്യത്തിലാണ് വീഴ്ചയുണ്ടായത്. അനര്‍ഹരും യോഗ്യതയില്ലാത്തവരും അഭിമുഖത്തില്‍ പങ്കെടുത്തു. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. അവരുടെ ആവശ്യം ന്യായമാണെന്നും തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടി ഉടനുണ്ടാകുമെന്നും വിജയന്‍ തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.