തിരുവനന്തപുരം: ഫയര്‍ഫോഴ്സ് വാഹനങ്ങളുടെ സേവനം സംബന്ധിച്ച് മുന്‍ മേധാവി ഡോ. ജേക്കബ് തോമസ് ഇറക്കിയ ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കി. ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുത്തണമെന്നും പൊതു, സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍ വിട്ടുനല്‍കണമെന്നും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഇറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു.
അതേസമയം ഫയര്‍ഫോഴ്സ് വാഹനങ്ങളുടെ ദുരുപയോഗം തടയാനുള്ള നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷത്തിന് ഫയര്‍ഫോഴ്സ് വാഹനം വിട്ടുകൊടുത്തതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജേക്കബ് തോമസ് ഉത്തരവിറക്കിയത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനങ്ങള്‍ നല്‍കേണ്ടതില്ളെന്നും പ്രകൃതി ദുരന്തങ്ങളുണ്ടായാലോ മൃഗങ്ങള്‍ അപകടത്തില്‍പെട്ടാലോ ഫയര്‍ഫോഴ്സ് സേവനം നല്‍കേണ്ടതില്ളെന്നുമായിരുന്നു നിര്‍ദേശം. സിനിമാ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
പണം നല്‍കിയാല്‍ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാമെന്ന് പുതുക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സിനിമാ ചിത്രീകരണത്തിന് വാഹനങ്ങള്‍ നല്‍കണമെങ്കില്‍ സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങണം. പൊലീസ് ആവശ്യപ്പെട്ടാലും വാഹനങ്ങള്‍ നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫയര്‍ഫോഴ്സിന്‍െറ സേവനം ലഭ്യമാക്കണമെങ്കില്‍ സ്ഥാപന മേലധികാരിയുടെ കത്ത് ആവശ്യമാണ്. വാഹനം സുരക്ഷാ ക്രമീകരണത്തിനുവേണ്ടിയാണോ ആവശ്യപ്പെട്ടതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ടത്തെി പരിശോധിച്ച് ഉറപ്പാക്കണം. മൃഗങ്ങള്‍ അപകടത്തില്‍പെട്ടാലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടാലും ഫയര്‍ഫോഴ്സിന്‍െറ സഹായം തേടിയാല്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.