മലപ്പുറം: സംസ്ഥാനത്ത് ഭൂരിഭാഗം നിര്‍മാണപ്രവര്‍ത്തനങ്ങളും നടക്കുന്നത് അഗ്നിശമന നിബന്ധനകള്‍ കാറ്റില്‍പറത്തിയ ശേഷം. കെട്ടിട ഉടമകളും കണ്‍സല്‍ട്ടന്‍റുമാരും അഗ്നിശമന വിഭാഗത്തിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന ലോബിയാണ് നിയമങ്ങളെ നോക്കുകുത്തിയാക്കി ഇതിന് നേതൃത്വം നല്‍കുന്നത്. വിജിലന്‍സിന്‍െറ പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് പോലും പുല്ലുവില കല്‍പിക്കാതെയാണ് ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നേടിയെടുക്കുന്നത്. ജനങ്ങളുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയാനൊരുങ്ങിയ അഗ്നിശമനസേന ഡി.ജി.പി ജേക്കബ് തോമസിന്‍െറ കസേര തെറിപ്പിച്ചതിലത്തെിയിരിക്കുകയാണ് കാര്യങ്ങള്‍.
സാധാരണ കെട്ടിടങ്ങളാണെങ്കില്‍ രണ്ട് നിലയില്‍ അധികമുള്ളവക്കും താമസസൗകര്യമുള്ള കെട്ടിടമാണെങ്കില്‍ മൂന്ന് നിലയില്‍ കൂടുതലുള്ളവക്കും അഗ്നിശമന നിയമങ്ങള്‍ അനുശാസിക്കുന്ന സംവിധാനങ്ങള്‍ നിര്‍ബന്ധമാണ്. ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ഥനാലയങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ ഒരു നിലയില്‍ പണിയുന്നതാണെങ്കിലും സംവിധാനങ്ങള്‍ ഒരുക്കണം. എന്നാല്‍, ഭൂരിഭാഗം കെട്ടിട ഉടമകളും ഇവ പാലിക്കുന്നില്ല. മാത്രമല്ല, സംവിധാനങ്ങള്‍ ഒരുക്കുന്നവര്‍ പോലും അഗ്നിശമന വിഭാഗത്തിന്‍െറ അനുമതി ലഭിച്ച ശേഷം ഉപകരണങ്ങള്‍ എടുത്തുമാറ്റി പുതുതായി പണിയുന്ന കെട്ടിടങ്ങളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ലക്ഷങ്ങള്‍ ലാഭിക്കാന്‍ ഉടമകളും കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന മാഫിയയാണ് നിയമലംഘനം നടത്തുന്നത്. വാര്‍ഷിക പരിശോധന നടക്കാത്തത് ഇവര്‍ക്ക് സൗകര്യമാവുകയും ചെയ്യുന്നു. ജേക്കബ് തോമസ് ചുമതലയേറ്റ ശേഷം വാര്‍ഷിക പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഉപകരണങ്ങള്‍ അഴിച്ചുമാറ്റിയ കെട്ടിട ഉടമകളില്‍ ഇത് പ്രതിഷേധമുണ്ടാക്കി.
തീപിടിത്തമുണ്ടായാല്‍ ഉപയോഗിക്കാന്‍ പ്രത്യേക ജലസംഭരണി സ്ഥാപിക്കണമെന്നാണ് നിയമം. കെട്ടിടങ്ങളുടെ വലിപ്പത്തിനനുസരിച്ച് ടാങ്കിന് നിശ്ചിത വലിപ്പമുണ്ടായിരിക്കണമെന്നും ഈ സംഭരണിയിലെ വെള്ളം കെട്ടിടത്തിലെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ളെന്നും അനുശാസിക്കുന്നുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ചില കെട്ടിട ഉടമകള്‍ സംഭരണി സ്ഥാപിക്കാതെയും ചിലര്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പണിയുന്ന സംഭരണി കാണിച്ചുമാണ് അനുമതി നേടിയെടുക്കുന്നത്. ഇത് കര്‍ശനമായി തടയണമെന്നും ജേക്കബ് തോമസ് നിര്‍ദേശം നല്‍കിയിരുന്നു. എറണാകുളത്ത് ഫ്ളാറ്റിന്‍െറ മുകള്‍നിലയില്‍നിന്ന് കുട്ടി വീണ് മരിച്ചതിനത്തെുടര്‍ന്ന് ‘ഹൈറൈസ്’ കെട്ടിടങ്ങളില്‍ ഹാന്‍ഡ് റീലിന് 1.20 മീറ്റര്‍ വേണമെന്ന നിയമവും അദ്ദേഹം കര്‍ശനമാക്കിയിരുന്നു. മിക്ക കെട്ടിടങ്ങളിലും ഒരു മീറ്ററില്‍ ഒതുങ്ങുന്ന ഹാന്‍ഡ് റീലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഹൈറൈസ് കെട്ടിടങ്ങളുടെ ഇരുവശങ്ങളിലും അഞ്ച് മീറ്റര്‍ അകലം പാലിക്കണമെന്ന നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജേക്കബ് തോമസ് നിര്‍ദേശം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.