ന്യൂഡല്‍ഹി: ഹൈകമാന്‍റുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തനാണെന്നും പുന:സംഘടനയുമായി മുന്നോട്ടുപോവുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കൂടിക്കാഴ്ചയുടേതെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പുന:സംഘടന നീട്ടിവെക്കാന്‍ ഹൈകമാന്‍റ് നിര്‍ദേശിച്ചിട്ടില്ളെന്നും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതുവായ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഹൈകമാന്‍റിനെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുന:സംഘടന പൂര്‍ത്തിയാക്കും. അതൊരു തുടര്‍പ്രക്രിയയുടെ ഭാഗമാണ്. പുന:സംഘടന പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
രാഹുലുമായി ചര്‍ച്ച ചെയ്ത വിവരങ്ങള്‍ പരസ്യമാക്കില്ല. പുന:സംഘടനയുടെ മുന്നോടിയായി പല സ്ഥലങ്ങളില്‍ നിന്ന് സ്ഥാനമൊഴിഞ്ഞവരെ നിരാശപ്പെടുത്താനാവില്ല. പാര്‍ട്ടിയിലെ പ്രമുഖരെ ഉള്‍പ്പെടുത്തുന്നത് പുതിയ ഊര്‍ജ്ജവും ആവേശവും പകരും.
പുന:സംഘടന സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഒന്നും തന്നെ ഇല്ളെന്നും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.