കുഴിയില്‍ വീണ യുവാവിന്‍െറ മേലെ വഴി നിര്‍മിച്ചു

ഭോപാല്‍:  മദ്യപിച്ച് ലക്കുകെട്ട് കുഴിയില്‍ വീണ യുവാവിന്‍െറ മുകളിലൂടെ വഴി നിര്‍മിച്ചു. കോണ്‍ട്രാക്ടറുടെ അശ്രദ്ധമൂലം ലട്ടോരി ബര്‍മന്‍ എന്ന 45 കാരനാണ് മണ്ണിനടിയില്‍പെട്ട് മരിച്ചത്. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം.
കുഴിയില്‍ ആളുണ്ടെന്ന് അറിയാതെയാണ് റോഡ് നിര്‍മിക്കാന്‍ തൊഴിലാളികള്‍ക്ക് കോണ്‍ട്രാക്ടര്‍ നിര്‍ദേശം നല്‍കിയത്. കാര്യമായ പരിശോധനകള്‍ നടത്താതെ കോണ്‍ട്രാക്ടര്‍ പണികള്‍ക്കായി തൊഴിലാളികളെ നിയോഗിച്ചതാണ് അപകടത്തിന് കാരണമെന്ന് നിര്‍മാണ കമ്പനി ആരോപിച്ചു. മണ്ണുകുഴിക്കുന്നതിനിടെ കൈപ്പത്തി പുറത്ത് കണ്ടതോടെയാണ് യുവാവ് മണ്ണിനടിയില്‍പെട്ട വിവരം തൊഴിലാളികള്‍ അറിയുന്നത്.  മണ്ണുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യയോടൊപ്പം സ്ലീമനാബാദിലെ ഗ്രാമത്തിലെ അങ്ങാടിയിലേക്ക് പോയ ബര്‍മന്‍ മടങ്ങുംവഴിയാണ് കുഴിയില്‍ വീണത്. ഭാര്യയെ അവരുടെ വീട്ടിലാക്കിയ ശേഷം മടങ്ങവേ ഏറെ മദ്യപിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.