സൗദിയിലെ ഷെല്ലാക്രമണം: ദുരന്തമത്തെിയത് സ്വപ്നവീടിന്‍െറ പണി പാതിവഴിയില്‍ എത്തിയപ്പോള്‍

മട്ടാഞ്ചേരി: സൗദി അതിര്‍ത്തിയില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ മരിച്ച ഫാറൂഖ് ബാക്കിവെച്ചത് നാട്ടില്‍ സ്വന്തമായൊരു വീട് എന്ന സ്വപ്നം. തലശേരി സ്വദേശിയായ ഇദ്ദേഹം വിവാഹബന്ധം വഴിയാണ് മട്ടാഞ്ചേരിക്കാരനായത്.  24 വര്‍ഷമായി സൗദിയില്‍ എ.സി ടെക്നീഷ്യനായി ജോലിചെയ്യുകയായിരുന്നു. ഗള്‍ഫിലെ ജോലി മതിയാക്കി കൊച്ചിയില്‍ താമസമാക്കാനാണ് ആഗ്രഹിച്ചത്. മൂത്തമകള്‍ ഫാഗിറയെ വിവാഹം കഴിച്ച് അയച്ചു.
ഗള്‍ഫില്‍നിന്ന് മടങ്ങിയത്തെി മക്കളെ നാട്ടില്‍ പഠിപ്പിക്കണമെന്ന ആഗ്രഹവും ഫാറൂഖ് മനസ്സില്‍ സൂക്ഷിച്ചിരുന്നു. പനയപ്പിള്ളി സൂയി തിയറ്ററിന് സമീപത്താണ് സ്ഥലം വാങ്ങി ഇരുനില വീടിന്‍െറ പണിയാരംഭിച്ചത്. പണിതീര്‍ത്ത് ഗള്‍ഫിനോട് വിടപറയണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് ദ്രുതഗതിയിലാണ് വീടിന്‍െറ നിര്‍മാണം. നാട്ടിലത്തെിയാല്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു.   ഉസ്മാന്‍െറ വീട്ടിലത്തെിയ പലരും വിങ്ങിപ്പൊട്ടി. വെള്ളിയാഴ്ച വൈകുന്നേരം ദുരന്തവാര്‍ത്ത അറിയാതെ ജോലിക്കാര്‍ വീടിന്‍െറ നിര്‍മാണത്തിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.