മുംബൈ: രാജ്യത്തിന്‍െറ സുസ്ഥിര സാമ്പത്തിക വികസനത്തിന് മുഖ്യം പണപ്പെരുപ്പം താഴ്ന്നനിലയില്‍ നിര്‍ത്തുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. മൂലധനച്ചെലവ് കുറക്കുന്നതിന്‍െറ ഭാഗമായി പലിശ നിരക്കുകള്‍ കുറക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് മുംബൈയില്‍ ഒരു ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രതികരണം.
ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള ചില്ലറ വിലപ്പെരുപ്പം നിലവില്‍ 3.6 ശതമാനത്തിലേക്ക് താഴ്ന്നത് പ്രധാനമായും ‘ബേസ് ഇഫക്ട്’ (അടിസ്ഥാന വര്‍ഷവുമായി അസാധാരണ പണപ്പെരുപ്പം താരതമ്യം ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസം) കാരണമാണ്. ഇത് ഒഴിവാക്കി നോക്കിയാല്‍ പണപ്പെരുപ്പം 5.5 ശതമാനത്തിനടുത്താണ്. മൊത്തവില സൂചിക പണപ്പെരുപ്പവും ചില്ലറ വിലപ്പെരുപ്പവും തമ്മിലുള്ള അന്തരവും പ്രശ്നകാരണമാണ്.
വളര്‍ച്ചക്കുള്ള വഴികള്‍ തേടുമ്പോള്‍ സൂക്ഷ്മത ആവശ്യമാണ്. നിലനില്‍ക്കുന്ന വളര്‍ച്ചയാണ് ആവശ്യം. അതിന് മുഖ്യമായും വേണ്ടത് പണപ്പെരുപ്പം ഏറ്റവും താഴ്ന്നനിലയില്‍ നിര്‍ത്തുക എന്നതാണ്. അത് ഇന്നത്തേക്കുമാത്രം പോര, ഭാവിയിലും വേണം. അന്തിമ തീരുമാനമെടുക്കും മുമ്പ് കൂടുതല്‍ വിവരങ്ങള്‍ തേടണം എന്നതാണ്, തല്‍ക്കാലം പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടെന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്‍െറ തീരുമാനത്തില്‍ പ്രതിഫലിക്കുന്നതെന്നും രാജന്‍ പറഞ്ഞു.
ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ളെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അര്‍ഹരായവര്‍ക്ക് വായ്പകള്‍ ലഭ്യമാകുന്നതിനും അമിത വായ്പകള്‍ ഒഴിവാക്കുന്നതിനും പൊതുവിതരണത്തിലെ ചോര്‍ച്ചകള്‍ ഒഴിവാക്കുന്നതിനും ഇത് ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, പലിശ നിരക്കുകള്‍ കുറക്കണമെന്ന താല്‍പര്യം വീണ്ടും പ്രകടമാക്കി ധനമന്ത്രാലയം രംഗത്തുവന്നു. നയരൂപകര്‍ത്താക്കള്‍ ഉള്‍പ്പെടെ എല്ലാവരും പലിശ നിരക്കുകള്‍ കുറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍, ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്‍െറ തീരുമാനത്തെ സ്വാധീനിക്കാന്‍ താല്‍പര്യപ്പെടുന്നില്ളെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സിംഗപ്പൂരില്‍ പറഞ്ഞു.
ആഭ്യന്തരവും വൈദേശികവുമായ സാഹചര്യങ്ങള്‍ വിലയിരുത്തി സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ള കാര്യക്ഷമതയാര്‍ന്ന സംവിധാനമാണ് റിസര്‍വ് ബാങ്കിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്കുകള്‍ കുറക്കാന്‍ അനുകൂലമായ അന്തരീക്ഷമാണുള്ളതെന്ന് ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹയും ഡല്‍ഹിയില്‍ പറഞ്ഞു. ഈ വര്‍ഷം മൂന്നു പ്രാവശ്യമായി റിസര്‍വ് ബാങ്ക് 0.75 ശതമാനം പലിശ കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.