തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കുമുള്ള സംവരണ വാര്‍ഡുകള്‍ സെപ്റ്റംബര്‍ 23 മുതല്‍ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. തിരുവനന്തപുരം, കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ നറുക്കെടുപ്പ് 26ന് രാവിലെ 10ന് തിരുവനന്തപുരം സ്വരാജ് ഭവന്‍െറ ആറാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലും കൊച്ചി, തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളുടേത് 28ന് ഉച്ചക്ക് രണ്ടിന് കൊച്ചി കോര്‍പറേഷന്‍ ടൗണ്‍ ഹാളിലും കോഴിക്കോട് കണ്ണൂര്‍ കോര്‍പറേഷനുകളുടേത് 29ന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് ടൗണ്‍ ഹാളിലും നടക്കും.
തെക്കന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന മുനിസിപ്പാലിറ്റികളുടെ നറുക്കെടുപ്പ് 28, 29 തീയതികളില്‍ കൊല്ലം ടി.എം. വര്‍ഗീസ് സ്മാരക ഗ്രന്ഥശാല ഹാളിലും പാലക്കാട് ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ മധ്യമേഖലയിലെ മുനിസിപ്പാലിറ്റികളുടെ നറുക്കെടുപ്പ് അന്നുതന്നെ കൊച്ചി ടൗണ്‍ ഹാളിലും വടക്കന്‍ മേഖലയിലെ മുനിസിപ്പാലിറ്റികളുടെ നറുക്കെടുപ്പ് കോഴിക്കോട് ടൗണ്‍ ഹാളിലും രാവിലെ 10ന് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.