മൂന്നാര്‍: ഹാരിസണ്‍ കമ്പനിക്ക് എതിരെയുള്ള സമരം ലോക്കാടില്‍ രണ്ടും സൂര്യനെല്ലിയില്‍ അഞ്ചും പന്നിയാറില്‍ നാലും ദിവസങ്ങള്‍ പിന്നിടുന്നു. സമരം ശക്തിയാര്‍ജിക്കുമ്പോഴും തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിച്ച് പ്രശ്നം പരിഹരിക്കാന്‍ കമ്പനിയോ സര്‍ക്കാറോ തയാറാകാത്തത് പ്രതിഷേധത്തിന് കാരണമായി. മൂന്ന് സമരകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം തൊഴിലാളികളാണ് കമ്പനി ഓഫിസുകള്‍ ഉപരോധിച്ച് സമരത്തില്‍ പങ്കെടുക്കുന്നത്.
രാവിലെ എട്ടരക്ക് ആരംഭിച്ച് വൈകീട്ട് ആറോടെ മുദ്രാവാക്യം വിളിച്ച് സമരം അവസാനിപ്പിച്ച് പിരിയുകയാണ് തൊഴിലാളികള്‍. ഇതിനിടെ, സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ തൊഴിലാളികളുടെയും എട്ടുദിവസത്തെ വേതനം കമ്പനി പിടിക്കുമെന്നുകാണിച്ച് നോട്ടീസ് നല്‍കി. ഇത് പ്രതിഷേധത്തിന് ആക്കംകൂട്ടി.
സമരം പൊളിക്കാനുള്ള നീക്കമാണ് കമ്പനി നടത്തുന്നതെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ ട്രേഡ് യൂനിയന്‍ നേതാക്കളായ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് സി.എ. കുര്യന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ, എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ഐ.എന്‍.ടി.യു.സി നേതാവ് എ.കെ. മണി, പ്രിന്‍സ് മാത്യു, പി.ടി. മുരുകന്‍, എന്‍.ആര്‍. ജയന്‍, വില്യംസ്, എം.പി. കുട്ടപ്പന്‍, കെ.വി. ശശി, പി. പളനിവേല്‍, ജി. മുനിയാണ്ടി, കെ.കെ. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.