തിരുവനന്തപുരം: യു.ഡി.എഫുമായി തെറ്റിനില്‍ക്കുന്ന പാര്‍ട്ടികളുമായി പ്രാദേശികാടിസ്ഥാനത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സി.പി.എം. എസ്.എന്‍.ഡി.പി യോഗം പോലുള്ള സാമുദായികസംഘടനകളുടെ പ്രാദേശികനേതൃത്വങ്ങള്‍ ബി.ജെ.പി, ആര്‍.എസ്.എസ് അജണ്ടക്ക് വശംവദരാകാതെ ജാഗ്രതപുലര്‍ത്തണമെന്നും കീഴ്ഘടകങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ആരംഭിച്ച സംസ്ഥാനസമിതിയിലാണ് നിര്‍ദേശം. അതേസമയം, മൂന്നാറിലെ തോട്ടം തൊഴിലാളി സമരം, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങള്‍ യോഗത്തിന്‍െറ പരിഗണനക്ക് എത്തിയില്ല.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സമുദായിക സംഘടനകളെ ഹൈജാക്ക് ചെയ്യാന്‍ കേന്ദ്രത്തിലെ അധികാരം ബി.ജെ.പി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ സംഘടനകളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്‍െറ ശ്രമം. എന്നാല്‍, വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ പ്രതിലോമവ്യവസ്ഥകള്‍, കാര്‍ഷികവിളകളുടെ വിലയിടിവ് എന്നീ വിഷയങ്ങള്‍ ഉപയോഗിക്കാന്‍ കഴിയണം. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികളുമായി ഒരു ബന്ധവും പാടില്ല.
ആര്‍.എസ്.പി, ജനതാദള്‍, കേരള കോണ്‍ഗ്രസ്-പിള്ള ഗ്രൂപ് എന്നിവയുമായി ചര്‍ച്ചനടത്തി യോജിച്ചപ്രവര്‍ത്തനം ആസൂത്രണം ചെയ്യണം. പ്രാദേശികവിഷയങ്ങള്‍ പരിഗണിച്ച് ജില്ലാകമ്മിറ്റിയുടെ സഹായത്തോടെ വേണം ഇത് പ്രാവര്‍ത്തികമാക്കാന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഴുസമയ പ്രവര്‍ത്തകരെ നിശ്ചയിക്കാനും നിര്‍ദേശിച്ചു. ഇതിന് വിദ്യാര്‍ഥി-യുവജന മഹിളാ സ്ക്വാഡ് പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും പറഞ്ഞു.
രാവിലെ യെച്ചൂരി രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശനിയാഴ്ച ചേരുന്ന സംസ്ഥാനസമിതിയില്‍ സംഘടനാവിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, യെച്ചൂരി ഇന്നലെതന്നെ മടങ്ങിയതിനാല്‍ വി.എസിന്‍െറ സംസ്ഥാനസമിതിപ്രവേശം ചര്‍ച്ചയാകുമോയെന്ന് ഉറപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.