തിരുവനന്തപുരം: സ്വാശ്രയ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അടുത്ത രണ്ടുവര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി. ഈ വര്‍ഷത്തെ സീറ്റ് ധാരണയുടെ അടിസ്ഥാനത്തില്‍ കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷനുമായി ഒപ്പുവെച്ച കരാറിലാണ് വ്യവസ്ഥ. എട്ടുവര്‍ഷമായി കരാറിന് സന്നദ്ധമാകുന്ന കോളജുകളെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഇവരുമായി കരാറിലത്തെിയത്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. ഇതനുസരിച്ച് 2015-16ല്‍ നാലു ലക്ഷം രൂപയാണ് ഫീസ്.
2016-17ല്‍ 4.40 ലക്ഷം രൂപയാകും. 2017-18ല്‍ 4.85 ലക്ഷം രൂപയാക്കി ഉയര്‍ത്താമെന്നും കരാറില്‍ പറയുന്നു. ഈ വര്‍ഷം മൂന്നു ലക്ഷമാണ് ബി.ഡി.എസ് ഫീസ്. അടുത്ത വര്‍ഷം ഇത് 3.30 ലക്ഷവും അതിനടുത്ത വര്‍ഷം 3.60 ലക്ഷമുമായി വര്‍ധിപ്പിക്കാം. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, തൃശൂര്‍ അമല മെഡിക്കല്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, പുഷ്പഗിരി കോളജ് ഓഫ് ഡെന്‍റല്‍ സയന്‍സ് എന്നിവക്കാണ് ഇത് ബാധകം. 50:50 തത്ത്വപ്രകാരം കോളജുകളുമായി കരാറുണ്ടാക്കുന്നു എന്ന് പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കരാര്‍പ്രകാരം ഏതു സീറ്റില്‍ പ്രവേശം ലഭിച്ചാലും ഈ വര്‍ഷം നാലുലക്ഷം രൂപ ഫീസ് നല്‍കണം.ന്യൂനപക്ഷ പദവിയുള്ള കോളജുകള്‍ക്ക് സ്വന്തം നിലയില്‍ ഫീസ് നിശ്ചയിച്ച് പ്രവേശം നടത്താം. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കരാറുണ്ടാക്കിയത്. ന്യൂനപക്ഷ പദവിയുള്ള ആറ് മുസ്ലിം മാനേജ്മെന്‍റ് കോളജുകളെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ക്രിസ്ത്യന്‍ മാനേജ്മെന്‍റുമായി ഉണ്ടാക്കിയ അതേ വ്യവസ്ഥ പ്രകാരം കരാറിന് സന്നദ്ധമാണെന്ന് ഈ കോളജുകള്‍ അറിയിച്ചിരുന്നു. എന്നാല്‍, മെറിറ്റ് സീറ്റില്‍ ഫീസ് കുറക്കാതെ കരാറിന് സന്നദ്ധമല്ളെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. ഇതേതുടര്‍ന്ന് ഇത്തവണ ആറ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറുണ്ടാക്കാനും കഴിഞ്ഞിട്ടില്ല. കരാറിന് തയാറാകാത്തതിന്‍െറ പേരില്‍ ഈ കോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ക്രിസ്ത്യന്‍ കോളജുകളുമായി ഉദാര വ്യവസ്ഥകളോടെ കരാറുണ്ടാക്കിയതിന്‍െറ രേഖകള്‍ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.