ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ എസ്.എന്‍.ഡി.പി നീക്കമാരംഭിച്ചു. പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ വരുന്ന ഞായറാഴ്ച ചേര്‍ത്തലയില്‍ പ്രത്യേക യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ 138 യൂണിയനുകളിലെ ഭാരവാഹികളും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ പ്രധാന പാര്‍ട്ടികളില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലപാടിലേക്ക് എസ്.എന്‍.ഡി.പി നീങ്ങുന്നത്. കൂടാതെ. സി.പി.എം നേതാക്കളായ പിണറായി വിജയന്‍, വി.എസ് അച്യുതാനന്ദന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ യോഗത്തിനും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തി രംഗത്തു വന്നതും കാരണമായി.
എന്‍.എസ്.എസ് ഒഴികെ വിശ്വകര്‍മസഭ, കെ.പി.എം.എസ് അടക്കം ഏഴോളം ഹൈന്ദവ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാല പാര്‍ട്ടി രൂപീകരിക്കാനാണ് എസ്.എന്‍.ഡി.പി ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.