കോട്ടയം നഗരത്തില്‍ വന്‍തീപിടിത്തം; ബാറ്റ ഷോറും പൂര്‍ണമായും നശിച്ചു

കോട്ടയം: നഗരമധ്യത്തില്‍ കെ.കെ റോഡില്‍ ചന്തക്കവലക്ക് സമീപത്തെ ബാറ്റ ഷോറും പൂര്‍ണമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് തീപിടിച്ചത്. തുകല്‍ ചെരുപ്പുകളടക്കമുള്ളവ  കത്തിയതില്‍നിന്ന് തീ ഉയര്‍ന്നുപൊങ്ങിയത് വന്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോറും പൂര്‍ണമായും നശിച്ചു. ഇതിനുസമീപത്തുള്ള ട്രാന്‍സ്ഫോര്‍മറിന് കീഴിലെ മാലിന്യത്തിനാണ് ആദ്യം തീപിടിച്ചത്. ഇതോടെ ട്രാന്‍സ്ഫോര്‍മര്‍ ഷോട്ടായി. ഇതിനു പിന്നാലെയാണ് ചെരിപ്പുകടയില്‍ തീ കണ്ടത്. നിമിഷനേരം കൊണ്ട് തീപടരുകയായിരുന്നു. അഗ്നിഗോളങ്ങള്‍ ആകാശത്തേക്ക് ഉയരുന്നതുകണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. ഫയര്‍ഫോഴ്സ് ഉടന്‍ സ്ഥലത്ത് എത്തിയെങ്കിലും ആദ്യം കടക്കുള്ളിലേക്കു കയറാന്‍ കഴിഞ്ഞില്ല. ഷട്ടര്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് കടയുടെ ഉള്ളിലേക്ക് വെള്ളം പമ്പ് ചെയ്തത്. ഈ സമയത്ത് തീ ആളിക്കത്തി. ഒടുവില്‍ 13 യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തി രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.
 തുകല്‍, റബര്‍ ചെരുപ്പുകളാണ് കത്തിയതില്‍ ഭൂരിഭാഗവുമെന്നതിനാല്‍ തീ അണച്ചിട്ടും ചന്തക്കവല പുകയില്‍ മൂടി.  മണിക്കൂറുകളോളം ഈ ഭാഗം പുകയില്‍ നിറഞ്ഞു. ഇത് ഫയര്‍ഫോഴ്സിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ ്കണക്കാക്കുന്നത്. നഗരത്തില്‍ വൈദ്യുതിയും മുടങ്ങി.
 തീപടര്‍ന്നതോടെ കെ.കെ റോഡിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ റോഡില്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ വാഹനങ്ങള്‍  ഇതുവഴി കടത്തിവിടാതെ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. സമീപത്തെ മറ്റൊരു കടയിലേക്കും ചെറിയതോതില്‍ തീപടര്‍ന്നിട്ടുണ്ട്. വന്‍ പൊലീസ് സംഘവും സ്ഥലത്തത്തെിയിരുന്നു. ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറ്റാ ഷോറൂമിന്‍െറ താഴത്തെനിലയില്‍ വില്‍പനകേന്ദ്രവും മുകളില്‍ ഗോഡൗണുമായിരുന്നു. താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.