കരിപ്പൂര്‍/തിരുവനന്തപുരം: ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലു പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കരിപ്പൂരില്‍ നിന്നു രണ്ട് പേരെയും തിരുവനന്തപുരത്തു നിന്ന് രണ്ടു പേരെയുമാണ് സ്പെഷ്യല്‍ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇവരെ റോ, എന്‍.ഐ.എ, ഐ.ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ട്.
പുലര്‍ച്ചെ നാലു മണിയോടെ അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശികളായ അലി, റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഐ.എസ് ബന്ധമാരോപിച്ച് അബുദാബിയില്‍ ഇവര്‍ കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഐ.എസ് ബന്ധമില്ളെന്ന കണ്ടെത്തിയെങ്കിലും വിസ റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
കിളിമാനൂര്‍, പത്തനംതിട്ട സ്വദേശികളെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് എന്‍.ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്. യു.എ.ഇയില്‍ നിന്ന് പുലര്‍ച്ചെ മൂന്നരക്ക് ഇത്തിഹാദ് എയര്‍വേസിലാണ് ഇരുവരും എത്തിയത്. കൊച്ചിയില്‍ നിന്നുള്ള നാലംഗ എന്‍.ഐ.എ സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.