കൊച്ചി: എം.ഇ.എസ് ഡെന്‍റല്‍ കോളജില്‍ 50 ശതമാനത്തില്‍ താഴെ മാര്‍ക്കുള്ള 16 പേരുടെ പ്രവേശം നോണ്‍ ക്രീമിലെയര്‍ പട്ടികയില്‍ കമ്യൂണിറ്റി ക്വോട്ടയിലുള്ളവരുടേതായതിനാല്‍ അംഗീകാരം നല്‍കിയതായി പ്രവേശ മേല്‍നോട്ട സമിതി ഹൈകോടതിയെ അറിയിച്ചു. മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ട 13 പേരുടെ പ്രവേശവും അംഗീകരിച്ചു. എന്നാല്‍, എം.ഇ.എസ് മാനേജ്മെന്‍റ് അംഗമല്ലാത്ത സ്വകാര്യ മാനേജ്മെന്‍റ് കണ്‍സോര്‍ട്യം നടത്തിയ പരീക്ഷയിലെ പട്ടികയില്‍ ഉള്‍പ്പെടുന്ന എട്ടുപേരെ പ്രവേശിപ്പിച്ച നടപടി നിലനില്‍ക്കില്ളെന്ന് വ്യക്തമാക്കിയാണ് സമിതി ഈ എട്ടുപേരുടെ പ്രവേശം റദ്ദാക്കിയത്.പല രേഖകളും ആവശ്യപ്പെട്ടെങ്കിലും സമര്‍പ്പിച്ചിട്ടില്ളെന്നും രേഖ നല്‍കാന്‍ വൈകിയതിനാല്‍ കോടതി നിശ്ചയിച്ച സമയപരിധി കഴിഞ്ഞ് മാത്രമേ ഉത്തരവിടാന്‍ കഴിഞ്ഞുള്ളൂവെന്നും മേല്‍നോട്ട സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ ചില സീറ്റുകളിലെ പ്രവേശം നിയമം ലംഘിച്ചാണെന്ന് വ്യക്തമാണ്. എന്നാല്‍, വിജ്ഞാപനംതന്നെ നടപടിക്രമം ലംഘിച്ചാണെന്നിരിക്കെ ഇതുവരെ നടത്തിയെന്ന് മാനേജ്മെന്‍റ് അറിയിച്ച 61സീറ്റിലെയും പ്രവേശം റദ്ദാക്കി പുതിയ പ്രവേശ നടപടി ആരംഭിക്കണമെന്ന് ഉത്തരവിടണമെന്നാണ് സമിതി കോടതിയെ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച കേസ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹന്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയായില്ല. നടപടിക്രമങ്ങള്‍ പാലിച്ചാണ് പ്രവേശം നടത്തിയതെന്നായിരുന്നു എം.ഇ.എസിന്‍െറ വാദം.
ഇതിന് രേഖകള്‍ ഹാജരാക്കാമെന്നും മാനേജ്മെന്‍റ് അറിയിച്ചു. തുടര്‍ന്ന് കേസ് വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.
പുതുക്കിയ പ്രോസ്പെക്ടസിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശം നടത്തണമെന്ന മേല്‍നോട്ട സമിതിയുടെ നോട്ടീസ് ചോദ്യം ചെയ്ത് എം.ഇ.എസ് നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.