‘മാധ്യമം’ തിരുവനന്തപുരം പ്രസ് ഉദ്ഘാടനം ബുധനാഴ്ച

തിരുവനന്തപുരം: മലയാള മാധ്യമലോകത്ത് പുതുവഴികള്‍ വെട്ടിത്തെളിച്ച ‘മാധ്യമം’ ദിനപത്രത്തിന്‍െറ തിരുവനന്തപുരം എഡിഷന് പുതിയ അച്ചടി സമുച്ചയം സജ്ജമായി. പാപ്പനംകോട്ട് സിഡ്കോയുടെ വ്യവസായ എസ്റ്റേറ്റിലാണ് ആധുനിക പ്രിന്‍റിങ് പ്രസും മറ്റു സംവിധാനങ്ങളും തയാറായത്.
പ്രസ് അങ്കണത്തില്‍ ബുധനാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ അഡ്വ. കെ. ചന്ദ്രിക, എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, ജമീലാ പ്രകാശം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിതാ റസല്‍, വാര്‍ഡ് കൗണ്‍സിലര്‍ ഒ. ബീന തുടങ്ങിയവര്‍ സംബന്ധിക്കും.
1987ല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മാധ്യമം 1996 നവംബര്‍ 28നാണ് തലസ്ഥാനത്ത് എഡിഷന്‍ ആരംഭിക്കുന്നത്. സ്വന്തമായ പ്രിന്‍റിങ് സംവിധാനങ്ങളാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. പ്രസിനൊപ്പം സി.ടി.പി അടക്കം ആധുനിക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാധ്യമം തിരുവനന്തപുരം എഡിഷന്‍െറ ഓഫിസ് കഴിഞ്ഞ വര്‍ഷം ജൂണില്‍ സെക്രട്ടേറിയറ്റിനു സമീപം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.