മൂന്നാര്‍: മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മാസം 3000 രൂപ വേതനമാണ് ലഭിക്കേണ്ടതെങ്കിലും പിടിത്തം കഴിഞ്ഞ് ലഭിക്കുന്നത് 2000 രൂപയില്‍ താഴെ മാത്രം. കമ്പനി നല്‍കുന്ന വിറക്, യൂനിയന്‍, ചന്ത, പാര്‍ട്ടിഫണ്ട്, എല്‍.ഐ.സി, പി.എഫ്, വൈദ്യുതി, അരി തുടങ്ങിയ പറ്റുകള്‍ പിടിച്ചതിനുശേഷം നല്‍കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനോ, നല്ലരീതിയില്‍ കുടുംബജീവിതം നയിക്കുന്നതിനോ തൊഴിലാളികള്‍ക്ക് സാധിക്കുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ യൂനിയനുകള്‍ മുഖേന കമ്പനിയുടമകള്‍ കമ്പിളികള്‍ വിതരണം നടത്തുന്നുണ്ടെങ്കിലും അതിന് 750രൂപ ഈടാക്കുകയാണ് ചെയ്യുന്നത്. കിട്ടുന്ന പണം മുഴുവന്‍ കമ്പനിയുടമകള്‍ പിടിച്ചുവാങ്ങുന്ന സ്ഥിതികള്‍ വന്നതോടെയാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തത്തൊന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.