കാലിക്കറ്റ് വി.സി: സെര്‍ച് കമ്മിറ്റി യോഗം നാളെ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വി.സിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച് കമ്മിറ്റി യോഗം ചൊവ്വാഴ്ച നടക്കും. കമ്മിറ്റി കണ്‍വീനര്‍കൂടിയായ ചീഫ് സെക്രട്ടറി ജിജി തോംസണിന്‍െറ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല വി.സി ഡോ. എസ്.എ. ബാരി, കാലിക്കറ്റ് സിന്‍ഡിക്കേറ്റ് അംഗം കെ.കെ. ആബിദ് ഹുസൈന്‍ എന്നിവരാണ് പങ്കെടുക്കുക. ഇവര്‍ നിര്‍ദേശിക്കുന്ന പേരുകളില്‍നിന്ന് ചാന്‍സലറായ ഗവര്‍ണര്‍ പി. സദാശിവമാണ് വി.സിയെ നിയമിക്കുക. എന്നാല്‍, ആദ്യ യോഗത്തില്‍ ധാരണയുണ്ടാകില്ളെന്നാണ് സൂചന. വി.സി നിയമനത്തില്‍ യു.ജി.സി നിര്‍ദേശിക്കുന്ന യോഗ്യത നിര്‍ബന്ധമാക്കുമോ എന്നതാണ് ഇതിനു കാരണം.

സെര്‍ച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധിയായ എസ്.എ. ബാരി ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറിയും മമ്പാട് എം.ഇ.എസ് കോളജ് റിട്ട. അസോസിയേറ്റ് പ്രഫസറുമായ ഡോ. പി. അന്‍വര്‍, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. 10 വര്‍ഷത്തെ പ്രഫസര്‍ അല്ളെങ്കില്‍ തത്തുല്യ യോഗ്യത നിര്‍ബന്ധിച്ചാല്‍ ബഷീറിനാകും സാധ്യത. യു.ജി.സി യോഗ്യതയില്ലാത്തതും വിവാദങ്ങളും കാരണം എം.ജി പ്രോ-വി.സി ഡോ. ഷീന ഷുക്കൂര്‍ പരിഗണനയിലില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.