തിരുവനന്തപുരം: മൂന്നാര്‍സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ടില്ളെന്ന് നടിക്കാന്‍ കഴിയില്ല. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിനെയും ഷിബു ബേബി ജോണിനെയും കമ്പനി അധികൃതരുമായുള്ള ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി നേതാക്കളുമായി ഞായാറാഴ്ച ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൊഴിലാളികളുടെ പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ നിരാഹാരസമരം തുടങ്ങി.
തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ ഞായാറാഴ്ച ആലുവയില്‍ ചര്‍ച്ച നടത്തും. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇന്ന് മൂന്നാറിലത്തെുമെന്ന് പ്രഖ്യാപിച്ചിട്ട്ുണ്ട്.
ബോണസ്, ശമ്പളവര്‍ധന ആവശ്യപ്പെട്ട് കെ.ഡി.എച്ച്.പി. കമ്പനി തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തത്തെുടര്‍ന്ന് ഏട്ടാം ദിവസത്തിലേക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.