കൊച്ചി: സ്മാര്‍ട് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഡിസംബര്‍ 10 നും 20 നും ഇടയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി. ആദ്യഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട ശിലാസ്ഥാപനവും ഒരുമിച്ച് നടത്തും. ആദ്യഘട്ടത്തില്‍ 6,000 പേര്‍ക്ക്് തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 6.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിനുശേഷം കെട്ടിടം കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങും. ഇതുസംബന്ധിച്ച് വിപുലമായ പരിപാടികള്‍ സംസ്ഥാന സര്‍ക്കാരും ദുബൈ ഭരണകൂടവും ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.47 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്. മൂന്ന് മാസംത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. 45,000 പേര്‍ക്ക് നേരിട്ട് തൊഴിലവരസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.