മുന്‍കൂര്‍ അനുമതിയില്ലാതെ സ്കൂള്‍ സ്വത്തുക്കള്‍ വില്‍ക്കരുത് -ബാലാവകാശ കമീഷന്‍

കൊച്ചി: വിദ്യാഭ്യാസ വകുപ്പിന്‍െറ മുന്‍കൂര്‍ അനുമതിയില്ലാതെ സ്കൂള്‍ സ്വത്തുക്കള്‍ വില്‍പന നടത്താനോ പണയപ്പെടുത്താനോ പാടില്ളെന്ന് എല്ലാ സ്കൂള്‍ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.  അനുവാദമില്ലാതെ നടത്തിയ സ്കൂള്‍ കെട്ടിടങ്ങളുടെയും ഭൂമിയുടെയും കൈമാറ്റം അസാധുവാക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.
കമീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭ കോശി, അംഗങ്ങളായ  കെ. നസീര്‍, സി.യു. മീന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
കോഴിക്കോട് പാറോപ്പടി ചോലപ്പുറത്ത് എ.യു.പി. സ്കൂളില്‍ നാട്ടുകാര്‍ നടത്തിയ നവീകരണം പൊലീസ് തടഞ്ഞതായ മാധ്യമവാര്‍ത്തകളത്തെുടര്‍ന്ന് കമീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം.
 സ്കൂളിന്‍െറ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ ഹെഡ്മിസ്ട്രസ് ആവശ്യപ്പെടുന്നപക്ഷം, സംരക്ഷണം ലഭ്യമാക്കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറോട് കമീഷന്‍ നിര്‍ദേശിച്ചു.
സ്കൂള്‍ സ്ഥിതിചെയ്യുന്ന 58 സെന്‍റ് സ്ഥലം വിദ്യാഭ്യാസവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോയ സാഹചര്യം പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളാന്‍ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എന്നിവരോടും കമീഷന്‍ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടി 30 ദിവസത്തിനകം കമീഷനെ അറിയിക്കാനും നിര്‍ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.