കുട്ടികളെ കൊണ്ടുവന്ന കേസ്: സി.ബി.ഐ സംഘം ഏഴിന് വീണ്ടും പാലക്കാട്ട്

പാലക്കാട്: ഉത്തരേന്ത്യയില്‍ നിന്നും സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന കേസിന്‍െറ അന്വേഷണത്തിനായി സി.ബി.ഐ ഡല്‍ഹി യൂനിറ്റിലെ ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിങ് വിങ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച വീണ്ടും പാലക്കാട്ടത്തെും. ഇന്‍സ്പെക്ടര്‍ രഞ്ജിത് കെ. പാണ്ഡേയുടെ നേതൃത്വത്തിലുള്ള സംഘം കേസിന്‍െറ അന്വേഷണത്തിനായി രണ്ടാഴ്ച കേരളത്തിലുണ്ടാകും. പാലക്കാട് നഗരത്തില്‍ ക്യാമ്പ് ഓഫിസ് തുറന്നാണ് സി.ബി.ഐ അന്വേഷണം നടത്തുക.
സാക്ഷികളില്‍നിന്നും റെയില്‍വേ പൊലീസില്‍നിന്നും സി.ബി.ഐ മൊഴി രേഖപ്പെടുത്തും. വെട്ടത്തൂര്‍, മുക്കം ഓര്‍ഫനേജുകളിലത്തെി അധികൃതരില്‍നിന്നും മൊഴി രേഖപ്പെടുത്തും. കേസില്‍ ഉള്‍പ്പെട്ട ഉത്തരേന്ത്യന്‍ കുട്ടികള്‍ കേരളത്തില്‍ തുടരുന്നുണ്ടോയെന്ന് സി.ബി.ഐ പാലക്കാട് ക്രൈംബ്രാഞ്ചിനോട് ആരാഞ്ഞിരുന്നു. കുട്ടികള്‍ മടങ്ങിപോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹൈകോടതി നിര്‍ദേശപ്രകാരമാണ് പാലക്കാട് റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുടെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
കഴിഞ്ഞ മാസം സി.ബി.ഐ സംഘം ക്രൈംബ്രാഞ്ചില്‍നിന്നും കേസിന്‍െറ ഫയലുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കൊച്ചി സി.ബി.ഐ കോടതിയില്‍ വീണ്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യം റെയില്‍വേ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്‍െറ അന്വേഷണം അന്തിമ ഘട്ടത്തിലത്തെിയപ്പോഴാണ് സി.ബി.ഐക്ക് വിട്ടത്.
അന്വേഷണത്തിന് ലോക്കല്‍ പൊലീസിന്‍െറ സഹായം തേടും. 2014 മേയില്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നും മുക്കം, വെട്ടത്തൂര്‍ ഓര്‍ഫനേജുകളിലേക്ക് മതിയായ രേഖകളില്ലാതെ 456 കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് കേസ്.
പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പൊലീസാണ് കുട്ടികളെ തടഞ്ഞത്. കുട്ടികളെ കൊണ്ടുവന്നതിന് രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ ഐ.പി.സി 307(5) വകുപ്പു പ്രകാരം മനുഷ്യക്കടത്തിന് കേസെടുത്തിരുന്നു. കേസിന്‍െറ ആരംഭത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരില്‍ 11 പേരെയാണ് ഇതുവരെയായി അറസ്റ്റ് ചെയ്തത്.
ഝാര്‍ഖണ്ഡ് സ്വദേശിയായ ഒരാളെ കണ്ടത്തൊനായില്ല. ടെലിഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി സ്വീകരിച്ച് വെട്ടത്തൂര്‍ ഓര്‍ഫനേജിന്‍െറ വര്‍ക്കിങ് പ്രസിഡന്‍റ്, മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി കഴിഞ്ഞ മാസം കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.