കരിപ്പൂര്‍: ആശയക്കുഴപ്പത്തത്തെുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ക്ക് പകരം സ്വീകരിച്ചത് തമിഴ്നാട് മുന്‍മന്ത്രിയെ. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ എ.കെ. സിങ്ങിന് സുരക്ഷയൊരുക്കുന്നതിലാണ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായത്.
രാവിലെ 7.10ന് ചെന്നൈയില്‍നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ലഫ്. ഗവര്‍ണര്‍ കരിപ്പൂരിലത്തെിയത്. രാവിലെ എത്തുന്ന ഗവര്‍ണറെ സ്വീകരിക്കണമെന്ന നിര്‍ദേശം നേരത്തേ തന്നെ വിമാനത്താവളത്തില്‍ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഗവര്‍ണറെ സ്വീകരിക്കാന്‍ വിമാനത്തിനടുത്തേക്ക് എയര്‍പോര്‍ട്ട് ഡയറക്ടറുടെ വാഹനം അയക്കുകയും ചെയ്തു.
എന്നാല്‍, ഗവര്‍ണര്‍ക്ക് പകരം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് തമിഴ്നാട്ടിലെ മുന്‍മന്ത്രിയും ഡി.എം.കെ നേതാവുമായ വീരസ്വാമിയെയാണ്. ഈ സമയം ഗവര്‍ണര്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്തിന് സമീപം കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം യാത്രക്കാരെ ടെര്‍മിനലില്‍ എത്തിക്കാനുള്ള ബസില്‍ കയറി പുറത്തുവരികയും ചെയ്തു. ഇതിനിടെ അബദ്ധം മനസ്സിലായ ഉദ്യോഗസ്ഥര്‍ വാഹനവുമായി വീണ്ടും വിമാനത്തിന് സമീപമത്തെിയെങ്കിലും ഗവര്‍ണര്‍ പോയിരുന്നു. പുറത്തത്തെിയ അദ്ദേഹം സുരക്ഷയൊരുക്കാനത്തെിയ കേരള പൊലീസിനോടൊപ്പം യാത്ര തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.