കൊച്ചി: ട്രെയിനില്‍ കൂട്ടമാനഭംഗത്തിനിരയായ അസമീസ് യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനഭംഗത്തിനിരയായ 23കാരി മാനസികാഘാതംമൂലം സമനിലതെറ്റിയ അവസ്ഥയിലാണ്. അസമിലെ ദിബ്രുഗഢില്‍നിന്ന് കന്യാകുമാരിക്കു പോകുന്ന വിവേക് എക്സ്പ്രസില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനിയില്‍ നാട്ടുകാരിയായ മറ്റൊരു യുവതിക്കൊപ്പം പുതുതായി ജോലിക്ക് വന്നതാണ് അസമിലെ തേയിലത്തോട്ടത്തില്‍ ജോലിചെയ്തിരുന്ന യുവതി.
ട്രെയിന്‍ കോയമ്പത്തൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ കമ്പാര്‍ട്മെന്‍റിലുണ്ടായിരുന്ന അസമീസ് തൊഴിലാളികളില്‍ ചിലര്‍ ശ്രമിച്ചിരുന്നു. പിന്നീട് ട്രെയിന്‍ കേരളത്തില്‍ എവിടെയോ എത്തിയപ്പോഴാണ് ഉറങ്ങാനായി കിടന്ന യുവതിയെ അസം സ്വദേശികളായ നാലംഗസംഘം കടന്നുപിടിച്ചത്. ബോധരഹിതയായ പെണ്‍കുട്ടിയെ ട്രെയിന്‍ ആലുവ സ്റ്റേഷനിലത്തെിയപ്പോള്‍ കൂടെയുണ്ടായിരുന്ന യുവതിയാണ് ആദ്യം ആലുവ ഗവ. ആശുപത്രിയിലും തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലും എത്തിച്ചത്. ആശുപത്രിയില്‍നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം സൗത് റെയില്‍വേ പൊലീസ് ആശുപത്രിയിലത്തെി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.