ബാർകോഴ: കേസ്​ അന്വേഷണത്തിൽ സമ്മർദമുണ്ടായിട്ടില്ലെന്ന്​ എസ്​.പി സുകേശൻ

തിരുവനന്തപുരം: ബാർകോഴക്കേസ് അന്വേഷണത്തിൽ ബാഹ്യഇടപെടലുകളോ സമ്മർദമോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആർ. സുകേശൻ. സ്വതന്ത്രമായാണ് കേസ് അന്വേഷിച്ചത്. സർക്കാറിൽ നിേന്നാ മേലുദ്യോഗസ്ഥരിൽ നിന്നോ സമ്മർദമുണ്ടായിട്ടില്ല.അന്വേഷണം അനന്തമായി നീണ്ടുപോകാതെ പെെട്ടന്ന് തീർക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചത് സ്വാഭാവിക നടപടിയാണ്. തുടരന്വേഷണം പ്രഖ്യാപിച്ചത് കൊണ്ടുമാത്രം ഒരാൾ കുറ്റക്കാരനാണെന്ന് പറയാനാവില്ല. താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബാർകോഴ അന്വേഷണം സംബന്ധിച്ച കേസ്ഫയൽ എസ്.പി സുകേശൻ കോടതിയിൽ നിന്നും കൈപ്പറ്റി. അന്വേഷണ സംഘത്തിലെ മറ്റുള്ളവർ തെരഞ്ഞെടുപ്പ് ചുമതലിയിൽ ആയതിനാൽ തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.