Posted On
date_range Updated On
date_range സര്‍ക്കാറിനെതിരെ ജേക്കബ് തോമസ് സംസാരിച്ചത് ശരിയായില്ല –ചീഫ് സെക്രട്ടറി
കൊച്ചി: ബാര്‍ കോഴക്കേസില്‍ ഡി.ജി.പി ജേക്കബ് തോമസ് പ്രതികരിച്ച സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. കേസില്‍ സര്‍ക്കാറിനെതിരെ ജേക്കബ് തോമസ് സംസാരിച്ചത് ശരിയായില്ല. സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തും വിധമായിരുന്നു പ്രതികരണം. സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ പ്രതിക്കൂട്ടിലാക്കുന്ന ഏതൊരു ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും. സര്‍ക്കാറിനെ തുടര്‍ച്ചയായി പ്രതിക്കൂട്ടിലാക്കുന്നതില്‍ ജേക്കബ് തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി പരിശോധിച്ചശേഷം സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി കൊച്ചിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.